ന്യൂഡൽഹി: നികുതിരഹിത ഗ്രാറ്റ്വിറ്റി തുക, പ്രസവാവധിയുടെ കാലം എന്നിവ ഭരണതല ഉത്തരവിലൂടെ (എക്സിക്യൂട്ടിവ് ഒാർഡർ) നിശ്ചയിക്കാൻ സർക്കാറിന് അധികാരം നൽകുന്ന സുപ്രധാന ബില്ലിന് പാർലമെൻറിെൻറ ഇരുസഭകളുടെയും അംഗീകാരം.
ലോക്സഭ കഴിഞ്ഞയാഴ്ച അംഗീകരിച്ച പേമെൻറ് ഒാഫ് ഗ്രാറ്റ്വിറ്റി (ഭേദഗതി) ബിൽ ചർച്ച കൂടാതെ രാജ്യസഭയും പാസാക്കി. തൊഴിൽ മന്ത്രി സന്തോഷ് കുമാർ ഗങ്വാർ അവതരിപ്പിച്ച ബിൽ പ്രതിപക്ഷത്തിെൻറ കൂടി പിന്തുണയിൽ ശബ്ദവോേട്ടാടെയാണ് പാസാക്കിയത്. ഇനി രാഷ്ട്രപതിയുടെ അനുമതിയോടെ ഗസറ്റ് വിജ്ഞാപനം ചെയ്യുന്നതോടെ നിയമഭേദഗതി പ്രാബല്യത്തിൽ വരും. ഗ്രാറ്റ്വിറ്റി നിയമത്തിൻറ പരിധിയിൽ വരുന്ന തൊഴിലാളികൾക്ക് 10 ലക്ഷം രൂപയാണ് ഇപ്പോൾ ഗ്രാറ്റ്വിറ്റി തുക. നികുതിരഹിത ഗ്രാറ്റ്വിറ്റി തുകയുടെ ഇൗ പരിധി 20 ലക്ഷം വരെയാക്കി ഉയർത്താൻ സർക്കാറിന് അധികാരം നൽകുന്നതാണ് നിയമഭേദഗതി. ഏഴാം ശമ്പള കമീഷൻ ശിപാർശകൾ നടപ്പാക്കിയ ശേഷം കേന്ദ്രസർക്കാർ ജീവനക്കാരുടെ ഗ്രാറ്റ്വിറ്റി പരിധി 20 ലക്ഷമാക്കിയിരുന്നു.
ചുരുങ്ങിയത് അഞ്ചുവർഷത്തെ തുടർച്ചയായ സേവനമുള്ളവർക്കാണ് പിരിയുേമ്പാൾ ഗ്രാറ്റ്വിറ്റി നൽകുന്നത്. അവസാനത്തെ ശമ്പളത്തുക, സ്ഥാപനത്തിൽ ജോലി ചെയ്ത കാലം എന്നിവയുടെ അടിസ്ഥാനത്തിലാണ് അതു നിശ്ചയിക്കുന്നത്. പ്രസവാവധി ഇപ്പോൾ 12 ആഴ്ചയാണ്. സർവിസ്കാലം മുറിയാതെ പ്രസവാവധി ഉയർത്താനുള്ള അധികാരവും നിയമഭേദഗതി വഴി സർക്കാറിന് ലഭിക്കും. പ്രസവ അവധി പരമാവധി 26 ആഴ്ചയാക്കി വർധിപ്പിച്ച് കഴിഞ്ഞവർഷം മാതൃത്വാനുകൂല്യ നിയമഭേദഗതി കൊണ്ടുവന്നിരുന്നു. അതിനനുസൃതമായി ഗ്രാറ്റ്വിറ്റി നിയമത്തിലും പ്രസവാവധി കാലം പുതുക്കി നിശ്ചയിക്കുകയാണ് ഇപ്പോൾ ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.