ന്യൂഡൽഹി: ആർ.ബി.ഐക്ക് പിന്നാലെ സെക്യൂരിറ്റി എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയുമായും കേന്ദ്രസർക്കാർ ശീതയു ദ്ധത്തിലെന്ന് റിപ്പോർട്ട്. പുതുതായി അവതരിപ്പിച്ച ഫിനാൻസ് ബില്ലും ബജറ്റിലെ പൊതു ഓഹരി പങ്കാളിത്തം സംബന ്ധിച്ച നിർദേശങ്ങളുമാണ് സെബിയും സർക്കാറും തമ്മിലുള്ള പ്രശ്നങ്ങൾക്ക് കാരണം. ഇത് പരിഹരിക്കാനായി സെബി ചെയർമാൻ അജിത് ത്യാഗി കേന്ദ്രസർക്കാറിന് കത്തയച്ചുവെങ്കിലും അനുകൂലമായ മറുപടി ലഭിച്ചിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ.
ആർ.ബി.ഐക്ക് സമാനമായി സെബിയിലെ കരുതൽ ധനം കേന്ദ്രസർക്കാറിന് നൽകണമെന്നാണ് പുതുതായി അവതരിപ്പിച്ച ഫിനാൻസ് ബിൽ-2019ലെ പ്രധാന വ്യവസ്ഥകളിലൊന്ന്. ഇത് നടപ്പിലായാൽ സെബിയുടെ സ്വയംഭരണം നഷ്ടമാകുമെന്ന് ജീവനക്കാരുടെ സംഘടന ചൂണ്ടിക്കാട്ടുന്നു . ഇതിന് പുറമേ സെബിയുടെ നിയന്ത്രണം കേന്ദ്രസർക്കാറിൻെറ കൈകളിലേക്ക് എത്തുകയും ചെയ്യും. ഇതോടെ വിവിധ സേവനങ്ങൾക്ക് സെബി ചുമത്തുന്ന ഫീസുകൾ കേന്ദ്രസർക്കാറിന് തീരുമാനിക്കാൻ കഴിയുന്ന സാഹചര്യവും ഉണ്ടാവും. കൂടുതൽ വരുമാനമുണ്ടാക്കാൻ കേന്ദ്രസർക്കാർ ഫീസുകൾ ഉയർത്തിയാൽ അത് നിക്ഷേപകർക്ക് തിരിച്ചടിയാവും.
അതേസമയം, സെബിയുടെ കരുതൽ ധനം മാറ്റുന്ന ബില്ലിലെ വ്യവസ്ഥയിൽ മാറ്റം വരുത്തണമെന്ന ഏജൻസിയുടെ ആവശ്യം കേന്ദ്രസർക്കാർ നിരസിച്ചിരുന്നു. പൊതു ഓഹരി പങ്കാളിത്തം വർധിപ്പിക്കാനുള്ള ബജറ്റ് നിർദേശം നടപ്പിലാക്കുന്നത് പ്രയാസമാണെന്നും സെബി വ്യക്തമാക്കി. ഓഹരി വിപണിയിലെ പല സ്ഥാപനങ്ങളിലെയും പൊതു ഒാഹരി പങ്കാളിത്തം 10 ശതമാനം മാത്രമാണ്. പൊതുമേഖല കമ്പനികളിൽ ഉൾപ്പടെ സർക്കാറിൻെറ ഓഹരി പങ്കാളിത്തം 90 ശതമാനമാണ്. ഈയൊരു സാഹചര്യത്തിൽ ലിസ്റ്റഡ് കമ്പനികളിലെ പൊതു ഓഹരി പങ്കാളിത്തം 25 ശതമാനത്തിൽ നിന്ന് 30 ശതമാനമാക്കി വർധിപ്പിക്കുക എന്നത് പ്രയാസകരമാണെന്നാണ് സെബി വ്യക്തമാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.