ന്യൂഡൽഹി: റിലയൻസ് ഇൻഡസ്ട്രീസും ബ്രിട്ടീഷ് ഗ്യാസും അവരുടെ സ്വത്തുക്കൾ വെളിപ്പെടുത്തണമെന്ന് ഡൽഹി ഹൈകോടതി. ഇരു കമ്പനികളും സ്വത്തുക്കൾ വിൽക്കുന്നത് തടയണമെന്ന കേന്ദ്രസർക്കാറിൻെറ ഹരജിയിലാണ് ഹൈകോടതി നടപടി. റിലയൻസ്-സൗദി ആരാംകോ ഇടപാടിൻെറ വിവരങ്ങളും വെളിപ്പെടുത്തണമെന്ന് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
സെപ്തംബറിലാണ് കേന്ദ്രസർക്കാർ ഇതുമായി ബന്ധപ്പെട്ട ഹരജി സമർപ്പിച്ചത്. പാനാ-മുക്ത-താപ്തി ഉൽപാദന കരാർ പ്രകാരം ലഭിക്കാനുള്ള 4.5 ബില്യൺ ഡോളറിൻെറ തർക്കപരിഹാരം തുക നൽകുന്നതിൽ റിലയൻസും ബ്രിട്ടീഷ് ഗ്യാസും വീഴ്ച വരുത്തിയെന്ന് ആരോപിച്ചാണ് ഹരജി. 1994ൽ ഏർപ്പെട്ട കരാറിൻെറ കാലാവധി ശനിയാഴ്ചയാണ് അവസാനിക്കുന്നത്.കമ്പനിയുടെ സ്വത്തുക്കൾ സംബന്ധിച്ച് സത്യവാങ്മൂലം നൽകാൻ കോടതി റിലയൻസിനോട് ബ്രിട്ടീഷ് ഗ്യാസിനോടും ആവശ്യപ്പെട്ടു. കേസ് ഫെബ്രുവരി ആറിന് വീണ്ടും പരിഗണിക്കും. ഇരു കമ്പനികളും ആവശ്യമായ സെക്യൂരിറ്റി നൽകണമെന്നാണ് കേന്ദ്രസർക്കാർ ആവശ്യം.
നിലവിൽ 2.88 ലക്ഷം കോടിയുടെ ബാധ്യതയാണ് റിലയൻസിനുള്ളത്. ഇത് കുറക്കുന്നതിനായാണ് കമ്പനി ഓഹരി വിൽപന നടത്തുന്നത്. 2010 മുതൽ റിലയൻസിനെതിരായി കേന്ദ്രസർക്കാർ കേസ് നടത്തുന്നുണ്ട്. 2016ൽ പലിശയുൾപ്പടെ 4.5 ബില്യൺ ഡോളർ കേന്ദ്രസർക്കാറിന് നൽകാൻ ഉത്തരവായി. പാനാ-മുക്ത പ്രൊജക്ടിൽ റിലയൻസിനും ബ്രിട്ടീഷ് ഗ്യാസിനുമൊപ്പം ഒ.എൻ.ജി.സിയും പങ്കാളിയാണ്. ഇരു കമ്പനികളും പ്രൊജക്ടിൽ നിന്ന് പിന്മാറുേമ്പാൾ നൽകേണ്ട നഷ്ടപരിഹാരത്തിലാണ് കേസ് നടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.