ഒസാക: ലോകത്തിലെ രണ്ടു വലിയ സാമ്പത്തിക ശക്തികൾ തമ്മിലുള്ള വ്യാപാരയുദ്ധത്തിന് താൽ കാലിക വിരാമം. ജി20 ഉച്ചകോടിക്കിടെ ചൈനീസ് പ്രസിഡൻറ് ഷി ജിൻപിങ്ങും യു.എസ് പ്രസിഡ ൻറ് ഡോണൾഡ് ട്രംപും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയിൽ വ്യാപാര ചർച്ചകൾ പുനരാരംഭി ക്കാൻ ധാരണയിലെത്തി. ചൈനീസ് ടെക് കമ്പനിയായ വാവെയ്ക്ക് സാങ്കേതിക ഉൽപന്നങ്ങൾ ന ൽകാൻ യു.എസ് ടെക് കമ്പനികളെ വിലക്കില്ലെന്നും ട്രംപ് സൂചന നൽകി.
ചൈനക്ക് കൂടുത ൽ കാർഷിക ഉൽപന്നങ്ങൾ യു.എസിൽനിന്ന് വാങ്ങാൻ സാധിക്കും. നിലവിലെ തീരുവ തുടരുമെന്ന് വ്യക്തമാക്കിയ ട്രംപ് 30,000 കോടി ഡോളറിെൻറ ചൈനീസ് ഉൽപന്നങ്ങൾക്ക് പുതുതായി അധികതീരുവ ചുമത്തില്ലെന്നും പറഞ്ഞു. സമയബന്ധിതമായി ചൈനയുമായി ചർച്ച തുടരും. അതേസമയം, വാവെയ്ക്ക് ഏർപ്പെടുത്തിയ നിരോധനങ്ങൾ പൂർണമായി റദ്ദാക്കിയോ എന്നത് വ്യക്തമല്ല.
കമ്പനിക്ക് അക്കാര്യത്തിൽ ഇളവു ലഭിച്ചിട്ടുണ്ടെന്നത് വ്യക്തം. ഒരുവർഷത്തിലേറെയായി തുടരുന്ന വ്യാപാര തർക്കത്തിനാണ് ഇരുനേതാക്കളുടെയും കൂടിക്കാഴ്ചയിലൂടെ താൽകാലിക പരിഹാരമായത്. വാവെയ് രാജ്യസുരക്ഷക്കു ഭീഷണിയാണെന്നു പ്രഖ്യാപിച്ച ട്രംപ് ഭരണകൂടം കമ്പനിയുമായുള്ള വ്യാപാരത്തിൽനിന്ന് യു.എസ് കമ്പനികളെ വിലക്കുകയും ചെയ്തു.
വാവെയ് കൂടുതലായി ഉപയോഗിക്കുന്ന ചിപ്പുകളെല്ലാം യു.എസ് നിർമിതമാണ്. നിരോധനത്തിെൻറ പശ്ചാത്തലത്തിൽ ഇൻറൽ, സിലിൻസ്, ബ്രോഡ്കോം, ക്വാൽകോം തുടങ്ങിയവയെല്ലാം വാവെയ്ക്കു ചിപ്പുകൾ നൽകില്ലെന്ന് തീരുമാനിക്കുകയും ചെയ്തു. യു.എസിെൻറയും ചൈനയുടെയും വ്യാപാരതർക്കം ആഗോള സാമ്പത്തിക വ്യവസ്ഥയുടെ വളർച്ചയെതന്നെ ബാധിച്ചിരുന്നു.
കൂടിക്കാഴ്ച പരാജയമാണെങ്കിൽ ഏതാണ്ട് മുഴുവൻ ചൈനീസ് ഉൽപന്നങ്ങൾക്കും യു.എസ് തീരുവ ചുമത്തുമെന്ന് ട്രംപ് ഭീഷണി മുഴക്കിയിരുന്നു. ചർച്ചക്കായി വിവിധ വിഷയങ്ങളാണ് യു.എസ് മുന്നോട്ടുവെച്ചത്. ഷിയുമായുള്ള കൂടിക്കാഴ്ച വൻ വിജയമായിരുന്നുവെന്നും ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു. ട്രംപുമായി കൂടിക്കാഴ്ച നടത്താൻ ഷി ജിൻപിങ് ഗൃഹപാഠം ചെയ്തിട്ടാണ് വന്നത്. ജി20 ഉച്ചകോടിക്കായി ജപ്പാനിലേക്ക് പുറപ്പെടുന്നതിനു മുമ്പ് മുതിർന്ന ചൈനീസ് നേതാക്കളുമായി ഷി ചർച്ച നടത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.