ന്യൂഡൽഹി: പുതിയ നിറത്തിലും രൂപത്തിലും ആർ.ബി.െഎ പത്ത് രൂപ നോട്ട് പുറത്തിറക്കുന്നു. ചോക്ലേറ്റ് ബ്രൗൺ നിറം അടിസ്ഥാനമാക്കിയാണ് ആർ.ബി.െഎ പുതിയ നോട്ട് പുറത്തിറക്കുക. ദേശീയ മാധ്യമങ്ങളാണ് ഇതുസംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്തത്.
പത്ത് രൂപയുടെ 1 ബില്യൺ നോട്ടുകളുടെ പ്രിൻറിങ് ആർ.ബി.െഎ പൂർത്തിയാക്കിയതായാണ് വിവരം. കഴിഞ്ഞയാഴ്ച നോട്ടിെൻറ ഡിസൈൻ കേന്ദ്രസർക്കാർ അംഗീകരിച്ചുവെന്ന് റിപ്പോർട്ടുകളുണ്ട്. 2005ലാണ് ഇതിന് മുമ്പ് 10 രൂപ നോട്ടിെൻറ ഡിസൈൻ ആർ.ബി.െഎ പരിഷ്കരിച്ചത്.
കഴിഞ്ഞ വർഷം ആഗസ്റ്റിൽ പുതിയ ഡിസൈനിലുള്ള 50,200 രൂപയുടെ നോട്ടുകൾ ആർ.ബി.െഎ പുറത്തിറക്കിയിരിക്കുന്നു. 2016ലെ നവംബർ എട്ടിലെ നോട്ട് പിൻവലിക്കൽ തീരുമാനത്തെ തുടർന്ന് രാജ്യത്ത് കറൻസിക്ക് കടുത്ത ക്ഷാമം അനുഭവപ്പെട്ടിരുന്നു. ഇതേ തുടർന്ന് കൂടുതൽ നോട്ടുകൾ പുറത്തിറക്കാൻ ആർ.ബി.െഎ നിർബന്ധിതരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.