തിരുവനന്തപുരം: ചെന്നൈ-ബംഗളൂരു വ്യവസായ ഇടനാഴി കോയമ്പത്തൂരിലേക്കും അവിടെനിന്ന് കൊച്ചിയിലേക്കും ദീര്‍ഘിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. ദേശീയ വ്യവസായ ഇ ടനാഴിയുടെ ഭാഗമായി കോയമ്പത്തൂര്‍-കൊച്ചി വ്യവസായ ഇടനാഴി വികസിപ്പിക്കാന്‍ തീരുമാ നിച്ചതായി നാഷനല്‍ ഇന്‍ഡസ്ട്രിയല്‍ കോറിഡോര്‍ െഡവലപ്മെൻറ് ആൻഡ് ഇംപ്ലിമെേൻറഷ ന് ട്രസ്റ്റാണ് (നിക്ഡിറ്റ്) സംസ്ഥാന സര്‍ക്കാറിനെ അറിയിച്ചത്. ഇതുവഴി 10,000 പേര്‍ക്ക് നേരിട്ട് ജോലി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. സ്വകാര്യമേഖലയില്‍നിന്ന് 10,000 കോടിയുടെ നിേക്ഷപവുമുണ്ടാകും.
ദേശീയ വ്യവസായ ഇടനാഴിയുടെ ഭാഗമായി രാജ്യത്തിെൻറ വിവിധ ഭാഗങ്ങളില്‍ ഇടനാഴികള്‍ പ്രഖ്യാപിച്ചപ്പോഴും കേരളം ഒഴിവാക്കപ്പെട്ടിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന് ഇത് സംബന്ധിച്ച് കേന്ദ്രസര്‍ക്കാറുമായി പലതവണ ബന്ധപ്പെട്ടിരുന്നു. കോയമ്പത്തൂര്‍-കൊച്ചി ഇടനാഴിയുടെ ഭാഗമായി വികസിപ്പിക്കപ്പെടുന്ന രണ്ട് സംയോജിത നിര്‍മാണ ക്ലസ്റ്ററുകളില്‍ (ഐ.എം.സി) ഒന്ന് പാലക്കാട് മേഖലയിലായിരിക്കും. മറ്റൊന്ന് തമിഴ്നാട്ടിലെ സേലത്തും.
വ്യവസായ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തി നിക്ഷേപം ആകര്‍ഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നേരത്തേ നടപ്പാക്കിയ പ്രത്യേക സാമ്പത്തിക മേഖലയുടെ അടുത്ത ഘട്ടമാണ് ഐ.എം.സി. ഐ.എം.സി സ്ഥാപിക്കുന്നതിന് 2000 മുതല്‍ 5000 ഏക്കർ വരെ സ്ഥലം വേണമെന്ന് ‘നിക്ഡിറ്റ്’ നിഷ്കര്‍ഷിച്ചിരുന്നു. കേരളത്തില്‍ ഭൂമി ലഭിക്കാനുള്ള പ്രയാസം കേന്ദ്രസര്‍ക്കാറിനെ ബോധ്യപ്പെടുത്തിയ സാഹചര്യത്തില്‍ ഇത് 1800 ഏക്കറായി കുറച്ചു. 1800 ഏക്കർ ഭൂമി പാലക്കാട്, കണ്ണമ്പ്ര, ഉഴലപ്പതി, പുതുശ്ശേരി എന്നിവിടങ്ങളിലായി സര്‍ക്കാര്‍ കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ ഒരു ഭാഗം ഇപ്പോള്‍തന്നെ കിന്‍ഫ്രയുടെ കൈവശമുണ്ട്.
സംസ്ഥാനവും കേന്ദ്രവും സംയുക്തമായി രൂപവത്കരിക്കുന്ന പ്രത്യേക ഉദ്ദേശ കമ്പനിക്കായിരിക്കും (എസ്.പി.വി) ഐ.എം.സിയുടെ നടത്തിപ്പും നിയന്ത്രണവും. ഭൂമിയുടെ വിലയാണ് കമ്പനിയില്‍ സംസ്ഥാനത്തിെൻറ ഓഹരി. വ്യവസായങ്ങള്‍ക്ക് അനുയോജ്യമായ രീതിയില്‍ ഈ സ്ഥലം കേന്ദ്രസര്‍ക്കാര്‍ വികസിപ്പിക്കും. 870 കോടി രൂപ ഈ ഇനത്തില്‍ കേന്ദ്രസര്‍ക്കാര്‍ ചെലവഴിക്കും. കൊച്ചി-സേലം ദേശീയപാതയുടെ രണ്ടുവശങ്ങളിലായി 100 കിലോമീറ്റര്‍ നീളത്തിലായിരിക്കും കേരളത്തിെൻറ സംയോജിത നിര്‍മാണ ക്ലസ്റ്റര്‍ വരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.