ന്യൂഡൽഹി: തിരിച്ചറിയൽ രേഖയായി ആധാർ കാർഡ് നിർബന്ധിക്കുകയാണെങ്കിൽ ഉദ്യോഗസ് ഥർക്ക് ഒരു കോടി രൂപ വരെ പിഴയും മൂന്നു മുതൽ 10 വർഷം വെര തടവും നൽകാനുള്ള നിയമ ഭേദഗത ി വരുന്നു. കഴിഞ്ഞ ദിവസം കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകിയ നിയമ ഭേദഗതി ഉടൻ പാർലമെൻറ ിൽ അവതരിപ്പിച്ചേക്കും.
മൊബൈല്‍ കണക്ഷന്, ബാങ്ക് അക്കൗണ്ട് തുടങ്ങിയവക്ക് ആധാര്‍ നിര്‍ബന്ധമാക്കരുതെന്നാണ് സുപ്രീം കോടതി ഉത്തരവ്. ഇതിെൻറ അടിസ്ഥാനത്തിലാണ് കേന്ദ്രം നിയമ ഭേദഗതി കൊണ്ടുവന്നത്. അതേസമയം, സേവനങ്ങള്‍ക്കായി തുടര്‍ന്നും ആധാര്‍ വിവരങ്ങള്‍ ഉപയോക്താക്കൾക്ക് സ്വമേധയാ നൽകാം. മറ്റേത് തിരിച്ചറിയല്‍ കാര്‍ഡ് പോലെയും ആധാര്‍ കാര്‍ഡ് ഉപയോഗിക്കുകയും ചെയ്യാം.
നിയമ വിരുദ്ധമായി കൈക്കലാക്കിയ ആധാര്‍ വിവരങ്ങള്‍ തങ്ങളുടെ സെര്‍വറുകളില്‍നിന്ന് നശിപ്പിച്ചുകളയാത്ത സ്ഥാപനങ്ങൾക്കെതിരെ 50 ലക്ഷം രൂപ വരെ പിഴ ഇടാക്കുന്നതടക്കമുള്ള ശിക്ഷാനടപടിയും ലക്ഷ്യമിടുന്നുണ്ട്. ആധാര്‍ കാര്‍ഡുള്ള കുട്ടികള്‍ക്ക് പ്രായപൂര്‍ത്തിയെത്തുന്ന മുറക്ക് കാര്‍ഡ് പിന്‍വലിക്കാനും ബയോമെട്രിക് വിവരങ്ങള്‍ നീക്കം ചെയ്യാന്‍ യുനീക് അതോറിറ്റിയോട് ആവശ്യപ്പെടാം. സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ ഇന്ത്യൻ ടെലിഗ്രാഫ് നിയമം, കള്ളപ്പണം വെളുപ്പിക്കല്‍ തടയുന്നതിനുള്ള നിയമങ്ങളിലും ഭേദഗതി വരുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.