മുംബൈ: രാജ്യത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്നതിനിടെ ഇത് മറികടക്കാനുള്ള നടപടികളുമായി മോദി സർക്കാർ. കോർപ്പറേറ്റ് നികുതി സർക്കാർ കുറക്കാൻ ഒരുങ്ങുന്നുവെന്നാണ് റിപ്പോർട്ടുകൾ. 30 ശതമാനത്തിൽ നിന്ന് 25 ശതമാനമാക്കി നികുതി കുറക്കാനാണ് സർക്കാർ നീക്കം. ഇതിനൊപ്പം കോർപ്പറേറ്റ് നികുതിക്ക് ഒപ്പമുള്ള സർചാർജുകൾ എടുത്ത് കളയാനും പദ്ധതിയുണ്ട്. ഇതോടെ പതിറ്റാണ്ടുകൾ നീണ്ടു നിന്ന നികുതി സംവിധാനത്തിനാണ് മാറ്റം വരുന്നത്.
400 കോടി രൂപ വരെ വിറ്റുവരവുള്ള കമ്പനികളുടെ നികുതിയാണ് കുറക്കുക. ഇതുമായി ബന്ധപ്പെട്ട് അഖിലേഷ് രഞ്ജൻ അധ്യക്ഷനായ സമിതി ധനമന്ത്രി നിർമലാ സീതാരാമന് റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. അടിയന്തിരമായി തീരുമാനം നടപ്പാക്കില്ലെങ്കിലും അടുത്ത ബജറ്റിൽ നികുതി കുറച്ചുള്ള പ്രഖ്യാപനം ഉണ്ടാകുമെന്ന് പ്രതീക്ഷ.
നിലവിൽ 30 ശതമാനം കോർപ്പറേറ്റ് നികുതിക്ക് പുറമേ 4 ശതമാനം സർചാർജും കേന്ദ്രസർക്കാർ ചുമത്തുന്നുണ്ട്. വിദേശ കമ്പനികൾ 40 ശതമാനം നികുതിയും 4 ശതമാനം സർചാർജുമാണ് നൽകേണ്ടത്.
`
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.