ന്യൂഡൽഹി: 2000 രൂപയുടെ നോട്ടും പിൻവലിക്കാൻ കേന്ദ്രസർക്കാറിന് മുൻ ധനകാര്യ സെക്രട്ടറി സുഭാഷ് ചന്ദ്ര ഗാർഗി െൻറ ശിപാർശ. 72 പേജുള്ള കുറിപ്പിലാണ് സാമ്പത്തികരംഗത്തെ പരിഷ്കാരങ്ങളെ കുറിച്ച് ഗാർഗ് പറയുന്നത്. പൊതുമേഖല ബ ാങ്കുകളുടെ സ്വകാര്യവൽക്കരണം ഉൾപ്പടെ പ്രോൽസാഹിപ്പിക്കണമെന്നാണ് ഗാർഗ് വ്യക്തമാക്കുന്നത്.
2016ൽ നോട്ട ് നിരോധനത്തിന് പിറകെയാണ് 2000 രൂപയുടെ കറൻസി ആർ.ബി.ഐ പുറത്തിറക്കിയത്. എന്നാൽ, 2000 രൂപയുടെ വളരെ കുറച്ച് കറൻസി മാത്രമാണ് സർക്കുലേഷനിലുള്ളത്. ഭൂരിപക്ഷവും നിക്ഷേപമായി 2000 രൂപ നോട്ട് സൂക്ഷിക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ട് പ്രശ്നങ്ങളില്ലാതെ നോട്ട് നിരോധനം നടപ്പിലാക്കാമെന്നാണ് ഗാർഗ് വ്യക്തമാക്കുന്നത്.
അതേസമയം, 2000 രൂപയുടെ നോട്ടിെൻറ അച്ചടി ആർ.ബി.ഐ കുറച്ചിരുന്നു. ഇതിനിടെ വിപണിയിൽ 2000 രൂപയുടെ നോട്ടിന് ആവശ്യക്കാർ കുറവാണെന്ന റിപ്പോർട്ടുകളും പുറത്ത് വന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.