ന്യൂഡൽഹി: ഹോട്ടലുകളുടെ ജി.എസ്.ടി അഞ്ച് ശതമാനമാക്കാൻ ജി.എസ്.ടി കൗൺസിലിൽ ധാരണയായി. പഞ്ചനക്ഷത്ര ഹോട്ടലുകളിൽ മാത്രം ഉയർന്ന നികുതിയായ 28 ശതമാനം തുടരും. മുമ്പ് എ.സി ഹോട്ടലുകൾക്ക് 18 ശതമാനവും നോൺ എ.സി ഹോട്ടലുകൾക്ക് 12 ശതമാനവുമായിരുന്നു ജി.എസ്.ടി. ഇതാണ് അഞ്ച് ശതമാനമാക്കി എകീകരിച്ചിരിക്കുന്നത്. ഗുവാഹതിയിൽ നടക്കുന്ന ജി.എസ്.ടി യോഗത്തിലാണ് ഇക്കാര്യത്തിൽ ധാരണയായത്. നവംബർ 15 മുതൽ പുതിയ നിരക്ക് പ്രാബല്യത്തിൽ വരും.
അൻപതോളം ആഡംബര ഉൽപന്നങ്ങളെ 28 ശതമാനം സ്ലാബിൽ നിലനിർത്താനും ബാക്കി ഉത്പന്നങ്ങളെയും സേവനങ്ങളെയും 18 ശതമാനം സ്ലാബിലേക്ക് മാറ്റാനും നേരത്തെ തീരുമാനമായിരുന്നു. ഷാംപൂ, ടൂത്പേസ്റ്റ്, ഷേവിങ് ക്രീം, ചോക്ലേറ്റ്, ച്യുവിങ്ഗം തുടങ്ങി ഇരുനൂറോളം അവശ്യ സാധനങ്ങളുടെ വില കുറയും. വില കുറയുന്ന ഉത്പന്നങ്ങളുടെ പൂർണവിവരം യോഗ ശേഷം പുറത്തുവിടും.
227 ഉൽപന്നങ്ങളാണ് ജി.എസ്.ടിയിൽ 28 ശതമാനം എന്ന സ്ലാബിൽ ഉള്ളത്. ഇതിൽ 177 ഉൽപന്നങ്ങളുടെ നികുതി കുറക്കാനാണ് ധാരണയായിരിക്കുന്നത്. 177 ഉൽപന്നങ്ങളെ 18 ശതമാനം സ്ലാബിലേക്ക് മാറ്റുേമ്പാൾ 20,000 കോടിയുടെ നികുതി നഷ്ടം സർക്കാറിന് ഉണ്ടാകും. നിത്യോപയോഗ സാധനങ്ങളെ ജി.എസ്.ടിയുടെ ഉയർന്ന സ്ലാബിൽ ഉൾപ്പെടുത്തുന്നതിനെതിരെ നേരത്തെ വിമർശനങ്ങളുയർന്നിരുന്നു. ഇതിെൻറ കൂടി പശ്ചാത്തലത്തിലാണ് പുന:പരിശോധനക്ക് ജി.എസ്.ടി കൗൺസിൽ തയാറായത്. ചെറുകിട കച്ചവടക്കാരുടെയും വ്യാപാരികളുടെയും ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിനായാണ് നികുതി കുറക്കാനുള്ള തീരുമാനം കൗൺസിൽ എടുത്തത്.
കോംപോസിഷൻ സ്കീമിെൻറ പരിധി 1.5 കോടിയായി ഉയർത്താനും ജി.എസ്.ടി കൗൺസിൽ യോഗത്തിൽ ധാരണയായിട്ടുണ്ട്. മുമ്പ് ഇൗ പരിധി 1 കോടിയായിരുന്നു. സ്റ്റാർട്ട് അപ് സംരംഭങ്ങൾക്കും, ചെറുകിട വ്യവസായങ്ങൾക്കും കോംപോസിഷൻ സ്കീമിെൻറ ഭാഗമാവാൻ സാധിക്കും. സാമ്പത്തിക വർഷത്തിെൻറ ഒാരോ പാദങ്ങളിലും വ്യാപാരികൾ വിശദമായ ജി.എസ്.ടി റിേട്ടൺ നൽകണം. പ്രതിമാസം മൂന്ന് റിേട്ടണുകൾ വ്യാപാരികൾ ജി.എസ്.ടി കൗൺസിലിന് സമർപ്പിക്കണം.
28 ശതമാനം നികുതി സ്ലാബിൽ
തുടരുന്ന ഉൽപ്പന്നങ്ങൾ
സിമൻറ്, വാഷിങ് മെഷീൻ, എയർ കണ്ടീഷനർ, െറഫ്രിജറേറ്റർ, പുകയില ഉൽപന്നങ്ങൾ, കാർ- ഇരുചക്ര വാഹനങ്ങൾ,
സോഡ, കൂൾഡ്രിങ്സ്, സുഗന്ധ ദ്രവ്യങ്ങൾ, പാത്രം കഴുകുന്ന യന്ത്രം, വാക്വം ക്ലീനർ, െചറിയ വിമാനം, ഉല്ലാസ ബോട്ട്
18 ശതമാനം നികുതിയിലേക്ക് കുറച്ച
മറ്റ് ഉൽപ്പന്നങ്ങൾ
കോഫി, കസ്റ്റാർഡ് പൗഡർ, ദന്ത ആരോഗ്യ ഉൽപന്നങ്ങൾ, ക്രീമുകൾ, സാനിറ്ററി വെയർ, ലതർ വസ്ത്രങ്ങൾ, കൃത്രിമ രോമക്കുപ്പായം, വിഗ്, കുക്കർ, റേസർ, കത്തികൾ, മൂർച്ചയുള്ള സാധനങ്ങൾ, വാട്ടർ ഹീറ്റർ, ബാറ്ററി, കൂളിങ് ഗ്ലാസ്, വയർ, കേബ്ൾസ്, ഫർണിച്ചർ, വലിയ പെട്ടി, സ്യൂട്ട് കേസ്, ഫാൻ, വിളക്കുകൾ, റബർ ട്യൂബ്, മൈക്രോസ്കോപ്
18ൽനിന്ന് 12 ശതമാനമാക്കിയവ
വെറ്റ് ഗ്രൈൻഡർ, കവചിത വാഹനം, അളവ് ഉപകരണങ്ങൾ, ശുദ്ധീകരിച്ച പഞ്ചസാര, പാസ്റ്റ, കറി പേസ്റ്റുകൾ, ഡയബറ്റിക് ഭക്ഷണസാധനങ്ങൾ, മെഡിക്കൽ ഗ്രേഡ് ഒാക്സിജൻ, അച്ചടി മഷി, ഹാൻഡ് ബാഗ്, തൊപ്പികൾ, കണ്ണട ഫ്രെയിം, ചൂരൽ-ഇൗറ്റ ഫർണിച്ചർ
18ൽനിന്ന് ആറ് ശതമാനമാക്കിയവ
അവിൽ, ഉരുളക്കിഴങ്ങ് പൊടി, ചട്നിപ്പൊടി, സൾഫർ പൊടി, ഫ്ലൈ ആഷ്
12ൽനിന്ന് അഞ്ച് ശതമാനമാക്കിയവ
ഇഡ്ലി-ദോശ മാവ്, പണിതീർന്ന ലതർ, കയർ, മീൻവല, പഴയ തുണികൾ, ചിരകിയ തേങ്ങ
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.