രണ്ട് പ്രളയം വരുത്തിവെച്ച നഷ്ടത്തിൽനിന്ന് കരകയറുന്നതിനിടെയാണ് സംസ്ഥാനത്തെ വാ ണിജ്യ, വ്യവസായ മേഖല കോവിഡിൽ നിശ്ചലമായത്. ഇനിയൊരു തിരിച്ചുവരവ് എപ്പോൾ, എങ്ങനെ എ ന്ന കാര്യത്തിൽ എത്തുംപിടിയുമില്ലാത്ത അവസ്ഥ. ഹോട്ടൽ, ടൂറിസം, തോട്ടം, ടെക്സ്റ്റൈൽ വ്യ വസായങ്ങളുടെ നട്ടെല്ലാണ് ലോക്ഡൗണിൽ തളർന്നത്. വേനലവധിയിലും വിഷുക്കാലത്തും ലക്ഷ് യമിട്ട വിൽപന വട്ടപ്പൂജ്യമായി. പൊതുഗതാഗത സംവിധാനം ഇല്ലാതായതും വിനോദസഞ്ചാരിക ളുടെ വരവ് നിലച്ചതും വാണിജ്യ, വ്യവസായ മേഖലയുടെ അടിത്തറയിളക്കി.
സംസ്ഥാനത്തിെൻ റ മൊത്തം വരുമാനത്തിെൻറ 30 ശതമാനത്തോളം വാണിജ്യ, വ്യവസായ മേഖലയിൽനിന്നാണ്. 2018ലെ ആദ്യ പ്രളയത്തിൽ ഈ മേഖലയുടെ ഏകദേശ നഷ്ടം പതിനായിരം കോടിയായിരുന്നു. ഉൽപന്നങ്ങളും വി ൽപനശാലകളും നശിച്ച് വരുമാനവും വായ്പാ തിരിച്ചടവും മുടങ്ങിയവർക്ക് പിടിച്ചുനിൽക്കാൻ ഏറെ കടമ്പകൾ താണ്ടേണ്ടിവന്നു. ഇതിന് പിന്നാലെയാണ് അപ്രതീക്ഷിത ആഘാതമായി കോവിഡിെൻറ വരവ്. ഒരു മാസത്തിലധികമായി വ്യാപാര, വാണിജ്യ മേഖല ഏറക്കുറെ നിശ്ചലമാണ്. മൺസൂണിന് മുമ്പുള്ള സജീവമായ ഒരു സീസണാണ് നഷ്ടമായത്.
ഇതോടെ, മാർച്ച് മുതൽ ജൂൺ വരെ ഓരോ മേഖലയുടെയും വിറ്റുവരവിൽ 32 ശതമാനം ഇടിവാണ് ഉണ്ടാവുക. വ്യാപാരസ്ഥാപനങ്ങൾ വീണ്ടും തുറന്നുപ്രവർത്തിപ്പിക്കാൻ മൂലധനമായി നല്ലൊരു തുക വേണ്ട അവസ്ഥയിലാണ് ഭൂരിഭാഗവും.
ബാങ്ക് വായ്പയിലൂടെയാണ് പലരും ഈ രംഗത്ത് പിടിച്ചുനിൽക്കുന്നത്. ശേഖരിച്ചുവെച്ച ഉൽപന്നങ്ങൾ വിൽക്കാനായിട്ടില്ല. ചിലത് ഉപയോഗശൂന്യമായി. വായ്പകൾക്ക് സർക്കാർ മൂന്ന് മാസം മൊറട്ടോറിയം പ്രഖ്യാപിച്ചെങ്കിലും മാർച്ച് വരെ കൃത്യമായി തിരിച്ചടവ് നടത്തിയവർക്കാണ് ഈ ആനുകൂല്യം ബാധകമാക്കിയത്. എന്നാൽ, കോവിഡ് പ്രതിസന്ധി ഉടലെടുത്തതോടെ ഫെബ്രുവരി മുതൽ തന്നെ തിരിച്ചടവ് താളം തെറ്റിയിരുന്നതായി വ്യവസായികൾ പറയുന്നു.
ഈ മേഖലയെ ആശ്രയിച്ച് ഉപജീവനം നടത്തുന്ന ആയിരക്കണക്കിന് തൊഴിലാളികളുടെ വഴിമുട്ടി. വാണിജ്യ, വ്യവസായ മേഖലയിൽനിന്ന് ഒട്ടേറെ സംരംഭകൾ പിന്മാറുകയും ആയിരക്കണക്കിന് തൊഴിലവസരങ്ങൾ ഇല്ലാതാവുകയും ചെയ്യുന്ന കാലമാണ് കോവിഡാനന്തരം വരാനിരിക്കുന്നതെന്നാണ് വിദഗ്ധർ നൽകുന്ന മുന്നറിയിപ്പ്.
സർക്കാർ സഹായം അനിവാര്യം -ബിജു രമേശ് (ചെയർമാൻ, കേരള ചേംബർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രി)
ഈ പ്രതിസന്ധി അതിജീവിക്കാൻ വാണിജ്യ, വ്യവസായ മേഖലക്ക് കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ സഹായം കൂടിയേ തീരൂ. അല്ലെങ്കിൽ വ്യവസായ സംരംഭകർക്ക് നിലനിൽക്കാനാവില്ല. പ്രളയാനന്തരം വേണ്ട സഹായം കിട്ടിയില്ല. അടച്ചിട്ടിരുന്ന കാലത്തെ വാടക ഒഴിവാക്കി നൽകണമെന്ന് സർക്കാർ നിർദേശമുണ്ടായെങ്കിലും കെട്ടിട ഉടമകൾ പലരും തയാറല്ല. വാടക പകുതിയായി കുറച്ചുകിട്ടിയാൽ പോലും താങ്ങാനാവാത്ത അവസ്ഥയാണ്. ലോക്ഡൗൺ കാലത്ത് തൊഴിലാളികൾക്ക് നൽകേണ്ടിവരുന്ന ശമ്പളത്തിെൻറ പകുതി സർക്കാർ ഗ്രാൻറായി അനുവദിക്കണം. കെട്ടിട നികുതി ആറ് മാസത്തേക്കും ഫിക്സഡ് വൈദ്യുതി ചാർജ് ആറ് മാസത്തേക്കും ഒഴിവാക്കണം. ഇതുസംബന്ധിച്ച് മുഖ്യമന്ത്രിക്ക് നിവേദനം നൽകിയിട്ടുണ്ട്. ധനകാര്യ സ്ഥാപനങ്ങൾ നടപടിക്രമങ്ങൾ ഉദാരമാക്കുകയും കുറഞ്ഞ പലിശക്ക് വായ്പ ലഭ്യമാക്കുകയും വേണം. സാമ്പത്തികസഹായം ഉറപ്പാക്കണമെന്ന് പ്രധാനമന്ത്രിയോടും ആവശ്യപ്പെട്ടിട്ടുണ്ട്.
ഓണക്കാലം പ്രതീക്ഷ -ആൻറണി കൊട്ടാരം (ഫെഡറേഷന് ഓഫ് ഇന്ത്യന് ചേംബർ ഓഫ് കോമേഴ്സ് ആൻഡ് ഇന്ഡസ്ട്രി (ഫിക്കി) പ്രതിനിധി)
കോവിഡ് സാമൂഹിക ജീവിതത്തിലുണ്ടാക്കിയ ചില മാറ്റങ്ങൾ വാണിജ്യ, വ്യവസായ മേഖലയുടെ ഉയിർത്തെഴുന്നേൽപിന് അനുഗുണമാകും. പാചകം, ആരോഗ്യം, ശുചീകരണം എന്നിവയുമായി ബന്ധപ്പെട്ട ഉൽപന്നങ്ങളുടെ വിൽപനയിൽ അടുത്ത മൂന്ന് വർഷത്തേക്ക് കുതിച്ചുകയറ്റമുണ്ടായേക്കും. മറ്റ് തിരിച്ചടികളുണ്ടായില്ലെങ്കിൽ ഓണക്കാലം വാണിജ്യ മേഖലയുടെ അതിജീവനത്തിന് കരുത്തുപകരുമെന്നാണ് പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.