ന്യൂഡൽഹി: റോബർട്ട് വാദ്രക്കെതിരായ അേന്വഷണം വ്യാപിപ്പിക്കുന്നതിെൻറ ഭാഗമായി സാ മ്പത്തിക കുറ്റാന്വേഷണ വിഭാഗം (ഇ.ഡി) ബ്രിട്ടനിലെ അദ്ദേഹത്തെ ആസ്തികളെ കുറിച്ച് വിദേശ ഏജൻസികളിൽനിന്ന് വിവരം തേടി. ബ്രിട്ടെൻറ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തോടാണ് അരഡസനിലേറെ വരുന്ന വാദ്രയുടെ ആസ്തികളുടെ ഉടമസ്ഥതയും സാമ്പത്തിക ഇടപാടുകളും സംബന്ധിച്ച് ആരാഞ്ഞത്.
ബ്രിട്ടനിലെ ആസ്തികൾ വാങ്ങാൻ ഉപയോഗിച്ച പണത്തിെൻറ ഉറവിടം സംബന്ധിച്ച വിവരങ്ങൾ വെളിപ്പെടുത്താൻ മറ്റു ചില രാജ്യങ്ങളുടെ സാമ്പത്തിക രഹസ്യാന്വേഷണ വിഭാഗങ്ങളുടെ സഹായവും ഇ.ഡി തേടിയിട്ടുണ്ട്. ബ്രിട്ടനിലെ ആസ്തികൾ കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമത്തിെൻറ പരിധിയിൽ കൊണ്ടുവരാനുള്ള തയാറെടുപ്പിലാണ് ഇ.ഡി. അതേസമയം, ഇ.ഡി തന്നെ ഉപയോഗിച്ച് ‘അനാവശ്യ വൈകാരിക നാടകം’ കളിക്കുകയാണെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ ഭർത്താവ് കൂടിയായ വാദ്ര ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.