സിദ്ധാർഥയുടെ മരണം: കോഫി ഡേ കടുത്ത പ്രതിസന്ധിയിൽ

ന്യൂഡൽഹി: വി.ജി സിദ്ധാർഥയുടെ മരണം മൂലം കോഫി ഡേ നേരിടുന്നത്​ സമാനതകളില്ലാത്ത പ്രതിസന്ധി. ദൈനംദിന പ്രവർത്തനങ് ങൾ പോലും തടസപ്പെടുന്ന സാഹചര്യമാണ്​ നിലവിലുള്ളത്​. കഫേ കോഫി ഡേയെ ഐ.ടി.സി, കൊക്കകോള തുടങ്ങിയ കമ്പനികൾക്ക്​ വിൽക്കാനുള്ള നീക്കങ്ങളുമായി മുന്നോട്ട്​ പോകുന്നതിനിടെയാണ്​ വി.ജി സിദ്ധാർഥയെ കാണാതാകുന്നതും പിന്നീട്​ അദ്ദേഹത്തിൻെറ മൃതദേഹം നദിയിൽ നിന്ന്​ ക​ണ്ടെത്തുന്നതും.

പുതിയ സാഹചര്യം ചർച്ച ചെയ്യാൻ ​കോഫി ഡേ അടിയന്തിര ബോർഡ്​ യോഗം വിളിച്ചിട്ടുണ്ട്​. കഫേ കോഫി ഡേ വിൽക്കാതെ ഇനി മുന്നോട്ട്​ പോകാനാവില്ലെന്നാണ്​ കമ്പനിയുടെ വിലയിരുത്തൽ. കഫേ കോഫി ഡേയിലെ ഓഹരികൾ വാങ്ങാനുള്ള ചർച്ചകൾക്ക്​ കഴിഞ്ഞ മാസം കോക്കോ കോള തുടക്കം കുറിച്ചിരുന്നു. ഐ.ടി.സിയുമായും ഇതുമായി ബന്ധപ്പെട്ട്​ ചർച്ചകൾ ആരംഭിച്ചിട്ടുണ്ടെന്നാണ്​ റിപ്പോർട്ടുകൾ.

അതേസമയം, കോഫി ഡേയിലെ സംഭവ വികാസങ്ങൾ സെബി കർശനമായി നിരീക്ഷിക്കുന്നുണ്ട്​. വി.ജി സിദ്ധാർഥയുടെ മരണത്തോടെ കോഫി ഡേയുടെ ഓഹരിയിൽ വൻ ഇടിവാണ്​ രേഖപ്പെടുത്തുന്നത്​. കമ്പനിയുടെ ഓഹരി വിലയിൽ ബുധനാഴ്​ചയും കുറവ്​ രേഖപ്പെടുത്തി.

Tags:    
News Summary - Experts expect CCD to be put entirely on the block-Business news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.