നെടുമ്പാശ്ശേരി: വിമാനങ്ങളുടെ തകരാർമൂലം ഇൻഡിഗോയും ഗോ എയറും സർവിസുകൾ പുനഃക്രമീകരിച്ചതോടെ നിരക്കുകളും കൂടി. ഇരുകമ്പനിയും ഉപയോഗിച്ചിരുന്ന എ 320 വിമാനങ്ങൾ തുടർച്ചയായി തകരാറിലാകുന്നതിനെ തുടർന്ന് സുരക്ഷകാരണങ്ങളാൽ പറക്കാനുപയോഗിക്കുന്നത് വിലക്കിയതാണ് പ്രശ്നം സൃഷ്ടിച്ചത്. അതിനാൽ ബദൽ സംവിധാനമേർപ്പെടുത്തിയതിനുൾപ്പെടെ കനത്ത സാമ്പത്തിക ബാധ്യത ഇരുവിമാനക്കമ്പനിക്കുമുണ്ടായി. ഇതോടെ ഇവർ കുറഞ്ഞ നിരക്കിലുള്ള ടിക്കറ്റുകൾ പരിമിതപ്പെടുത്തുകയായിരുന്നു.
രാജ്യത്ത് ഏറ്റവും കൂടുതൽ ആഭ്യന്തര സർവിസ് നടത്തുന്ന കമ്പനിയാണ് ഇൻഡിഗോ. എ 320 ഇനത്തിൽെപട്ട 31 വിമാനമാണ് ഇൻഡിഗോക്ക് ഉള്ളത്. ഇതിൽ എെട്ടണ്ണത്തിനാണ് വിലക്ക് ഏർപ്പെടുത്തിയത്. ഇതുമൂലം ഏതാണ്ട് നാനൂറിലേറെ സർവിസാണ് റദ്ദാക്കപ്പെടുന്നത്. തകരാർ പരിഹരിച്ച് വിമാനം സർവിസിന് ഉപയോഗിക്കാൻ രണ്ടുമാസമെങ്കിലുമെടുക്കും. അതുവരെ നിരക്ക് വർധന തുടരുമെന്നാണ് അറിയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.