മുംബൈ: പഞ്ചാബ് ആന്‍ഡ് മഹാരാഷ്ട്ര സഹകരണ (പി.എം.സി) ബാങ്ക് വായ്പ തട്ടിപ്പ് കേസില്‍ സസ്പെൻഷനിലായിരുന്ന മലയാളി മാനേജിങ് ഡയറക്ടർ ജോയ് തോമസിനെ മുംബൈ പൊലീസിെൻറ ഇക്കണോമിക് ഒഫൻസ് വിങ് അറസ്റ്റ് ചെയ്തു. സമൻസ് പ്രകാരം ഹാജരായ ജോയ് തോമസിനെ ചോദ്യം ചെയ്യലിനു ശേഷമാണ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച പൊലീസ് കേസെടുത്തതു മുതൽ ഒളിവിലായിരുന്നു.
കേസിൽ ഹൗസിങ് ഡെവലപ്മെൻറ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രെക്ചര്‍ ലിമിറ്റഡ് (എച്ച്.ഡി.ഐ.എല്‍) ഡയറക്ടര്‍മാരായ രാകേഷ് വര്‍ധ്വാന്‍, മകന് സാരംഗ് വര്‍ധ്വാന്‍ എന്നിവർ അറസ്റ്റിലായതോടെ താൻ ബലിയാടാക്കപ്പെടുമെന്ന് ഭയന്നാണ് ഇദ്ദേഹം കീഴടങ്ങിയതെന്ന് പറയപ്പെടുന്നു. റിസർവ് ബാങ്ക് പി.എം.സി ബാങ്ക് പ്രവർത്തനം മരവിപ്പിച്ചതിനു പിന്നാലെ, ബാങ്ക് പ്രവർത്തനങ്ങളെ ന്യായീകരിച്ച് പത്രസമ്മേളനം നടത്തിയ ജോയ് തോമസ്, പിന്നീട് ബാങ്കിൽ നടന്ന തട്ടിപ്പുകൾ വിശദീകരിച്ച് റിസർവ് ബാങ്കിന് കത്തെഴുതി. പത്രസമ്മേളന സ്ഥലത്ത് രകേഷ് വർധ്വാെൻറ ആൾക്കാർ വട്ടമിട്ടതിനാൽ തുറന്നുപറയാനായില്ലെന്ന് പിന്നീട് അഭിമുഖങ്ങളിൽ അദ്ദേഹം പറഞ്ഞു.
22,000 വ്യാജ അക്കൗണ്ടുകളിലൂടെ 2008 മുതൽ 6500 കോടി രൂപയോളം കിട്ടാക്കടം നൽകിയെന്നാണ് ജോയ് തോമസിെൻറ വെളിപ്പെടുത്തൽ. വഴങ്ങാതിരുന്നപ്പോൾ ഭീഷണിപ്പെടുത്തിയാണ് രാകേഷ് വായ്പക്ക് സമ്മതിപ്പിച്ചതെന്നും പറയുന്നു. ബാങ്ക് ചെയർമാൻ വാര്യം സിങ്ങും രാകേഷും സുഹൃത്തുക്കളും പല ബിസിനസ് പങ്കാളികളുമാണെന്നും ജോയ് തോമസ് ആരോപിച്ചിരുന്നു. അതേസമയം, വ്യാഴാഴ്ച അറസ്റ്റിലായ രാകേഷ് വര്‍ധ്വാന്‍, മകന് സാരംഗ് വര്‍ധ്വാന്‍ എന്നിവരെ കോടതി അടുത്ത ബുധനാഴ്ച വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. വായ്പ തട്ടിപ്പിനുപയോഗിച്ച 44 അക്കൗണ്ടുകളിൽ പത്തെണ്ണം എച്ച്.ഡി.െഎ.എൽ കമ്പനിയുമായി ബന്ധപ്പെട്ടും ചിലത് അറസ്റ്റിലായവരുടെ പേരിലുമാണെന്ന് പൊലീസ് കോടതിയിൽ പറഞ്ഞു.
ഇതിനിടയിൽ, ബാങ്ക് അധികൃതർക്കും എച്ച്.ഡി.െഎ.എൽ ഡയറക്ടർമാർക്കും എതിരെ കള്ളപ്പണം വെളുപ്പിക്കൽ തടയുന്ന പി.എം.എൽ.എ നിയമ പ്രകാരം കേസെടുത്ത എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ്, ബന്ധപ്പെട്ടവരുടെ വീടുകളിലും ഒാഫിസുകളിലും വെള്ളിയാഴ്ച റെയ്ഡ് നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.