മുംബൈ: കേന്ദ്രബജറ്റിൽ ഉയർന്ന വരുമാനമുള്ളവർക്ക് ഏർപ്പെടുത്തിയ അധിക സർചാർജ് ഇന്ത്യൻ ഓഹരി വിപണിക്ക് തിരിച് ചടിയാവുന്നു. തീരുമാനം മൂലം വിദേശനിക്ഷേപകർ കഴിഞ്ഞ 10 ദിവസത്തിനുള്ളിൽ വിപണിയിൽ നിന്ന് പിൻവലിച്ചത് 2000 കോടി രൂപ യാണ്. വിദേശ പോർട്ടിഫോളിയോ നിക്ഷേപകരും വിദേശ ഇൻസ്റ്റിറ്റ്യൂഷനൽ നിക്ഷേപകരുമാണ് വൻ തുക പിൻവലിച്ചത്.
വ്യക്തികൾക്ക് പുറമേ ട്രസ്റ്റുകൾക്കും അധിക സർചാർജ് ബാധകമാണ്. ഇതാണ് വിദേശ നിക്ഷേപകരെ വിപണിയിൽ നിന്ന് പിന്നോട്ട് വലിക്കുന്നത്. അസോസിയേഷൻ ഓഫ് പേഴ്സൺ എന്ന രീതിയിലാണ് ഇന്ത്യൻ വിപണിയിൽ വിദേശ നിക്ഷേപകർ പണം ഇറക്കുന്നത്. ഇത്തരക്കാർക്ക് കേന്ദ്രബജറ്റിൽ നിർമലാ സീതാരാമൻ പ്രഖ്യാപിച്ച സർചാർജ് ബാധകമാവും. ഇതോടെ ഇന്ത്യൻ വിപണിയിൽ പണമിറക്കാനുള്ള വിദേശ നിക്ഷേപകരുടെ താൽപര്യം കുറയുകയായിരുന്നു.
അതേസമയം, ഒരു കമ്പനി സ്ഥാപിച്ചാണ് ഇന്ത്യൻ വിപണിയിൽ വിദേശ നിക്ഷേപകർ നിക്ഷേപം നടത്തുന്നതെങ്കിൽ അധിക സർചാർജ് ബാധകമാവില്ലെന്ന് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.