തിരുവനന്തപുരം: തലസ്ഥാനത്ത് പെട്രോൾ വില ലിറ്ററിന് 80 രൂപ കടന്നു (80.01). ആറ് ദിവസത്തിനിടെ 1.40 രൂപയാണ് പെട്രോളിന് കൂടിയത്. ഡീസൽ ലിറ്ററിന് 73.06 രൂപയാണ് ശനിയാഴ്ച. ഇതോടെ സംസ്ഥാനത്ത് പെട്രോളിനും ഡീസലിനും ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയാണ് രേഖപ്പെടുത്തുന്നത്.
കോഴിക്കോട് ഇന്നലെ പെട്രോളിന് 78.93ഉം ഡീസലിന് 72.09ഉം രൂപയാണ് ലിറ്ററിന് വില. ആറ് ദിവസത്തിനിടെ ഡീസൽ വിലയിലുണ്ടായത് 1.54 രൂപയുടെ വർധനയാണ്. കർണാടക നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ഇന്ധനവില കുതിച്ചുകയറുകയാണ്.
പിന്നിട്ട ആറു ദിവസവും വിലയിൽ വർധനവുണ്ടായി. വരും ദിനങ്ങളിലും വില കൂടിയേക്കുമെന്നാണ് സൂചന. കർണാടകയിലെ വോട്ടെടുപ്പിന് തൊട്ടുമുമ്പുള്ള 19 ദിവസങ്ങളിൽ എണ്ണക്കമ്പനികൾ വില വർധിപ്പിച്ചിരുന്നില്ല. ക്രൂഡോയിൽ വിലവർധന, ഡോളറുമായുള്ള വിനിമയമൂല്യത്തിൽ രൂപക്കുണ്ടായ ഇടിവ് എന്നിവയാണ് വിലക്കയറ്റത്തിന് മുഖ്യ കാരണങ്ങളായി ചൂണ്ടിക്കാട്ടുന്നത്.
വില താഴ്ന്നുനിന്നപ്പോൾ വർധിപ്പിച്ച നികുതികൾ കുറയ്ക്കാൻ കേന്ദ്ര, സംസ്ഥാന സർക്കാറുകൾ തയാറായതുമില്ല. നിലവിൽ ഒരു ലിറ്റർ പെട്രോളിന് 31.-8 ശതമാനവും ഡീസലിന് 24.-52 ശതമാനവുമാണ് സർക്കാർ നികുതി ചുമത്തുന്നത്.- മുൻ സർക്കാറിെൻറ കാലത്ത് എണ്ണ വില കൂടിയപ്പോൾ നികുതി കുറച്ച പാരമ്പര്യം കേരളത്തിനുണ്ട്.- 2011 മേയ്, സെപ്റ്റംബർ, നവംബർ, 2012 മേയ് എന്നീ സമയങ്ങളിൽ പെട്രോളിന് വില കൂടിയപ്പോൾ വിൽപന നികുതിയിനത്തില്‍ 375.-75 കോടി സംസ്ഥാനം വേണ്ടെന്നുവെച്ചിരുന്നു.- ഡീസലിന് 2011 ജൂൺ, 2012 സെപ്റ്റംബർ മാസങ്ങളിൽ വില കൂടിയപ്പോൾ നികുതി കുറച്ച് സർക്കാർ ഒഴിവാക്കിയത് 243.-42 കോടി രൂപയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.