കൊച്ചി: തുടർച്ചയായി 16ാം ദിവസവും ഇന്ധനവില വർധിച്ചു. പെട്രോൾ ലിറ്ററിന് 17 പൈസയും ഡീസലിന് 15 പൈസയുമാണ് ചൊവ്വാഴ്ച കൂടിയത്. കഴിഞ്ഞ 16 ദിവസത്തിനിടെ മാത്രം പെട്രോളിന് 4.01 രൂപയും ഡീസലിന് 3.68 രൂപയും വർധിച്ചു.
ചൊവ്വാഴ്ച പെട്രോൾ, ഡീസൽ വിലകൾ യഥാക്രമം തിരുവനന്തപുരത്ത് 82.62, 75.20, കൊച്ചിയിൽ 81.18, 73.78, കോഴിക്കോട് 81.54, 74.12 എന്നിങ്ങനെയാണ്. അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണവില വർധിച്ചത് ചൂണ്ടിക്കാട്ടിയാണ് എണ്ണക്കമ്പനികൾ പെട്രോൾ, ഡീസൽ വിലകൾ സർവകാല റെക്കോഡിൽ എത്തിച്ചത്. എന്നാൽ, എണ്ണവില താഴ്ന്നുതുടങ്ങിയിട്ടും കുറക്കാൻ കമ്പനികൾ തയാറായിട്ടില്ല. ബാരലിന് 80 ഡോളറിന് അടുത്തുവരെയെത്തിയ എണ്ണവില ഇപ്പോൾ 75.61 ഡോളറായി താഴ്ന്നു.
ഡൽഹിയിൽ 78.43, 69.31 മുംബൈയിൽ 86.24, 73.79 കൊൽക്കത്തയിൽ 81.06, 71.86 ചെന്നൈയിൽ 81.43, 73.18 എന്നിങ്ങനെയാണ് പെട്രോൾ, ഡീസൽ വില.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.