ന്യൂഡൽഹി: കഴിഞ്ഞ 16 ദിവസമായി കുതിച്ച പെട്രോൾ, ഡീസൽ വില ബുധനാഴ്ച കുറഞ്ഞു -ഒരു പൈസ! ഇതേതുടർന്ന് സർക്കാറിനും എണ്ണക്കമ്പനികൾക്കുെമതിരെ സമൂഹ മാധ്യമങ്ങളിൽ രോഷവും പരിഹാസവും ആളിക്കത്തി.
ബുധനാഴ്ച രാവിലെ എണ്ണക്കമ്പനികൾ പെട്രോളിന് കുറച്ചത് 60 പൈസയായിരുന്നു. ഡീസലിന് ഡൽഹിയിൽ 56 പൈസയും കുറച്ചു. എന്നാൽ, തൊട്ടുപിന്നാലെ കണക്കു തെറ്റിയെന്ന് പെട്രോൾ പമ്പുകളിൽ അറിയിപ്പു കിട്ടി. കുറച്ചത് ഒരു പൈസ മാത്രം. മേയ് 25ലെ വിലനിലവാരമാണ് എല്ലാവരെയും തെറ്റായി അറിയിക്കാൻ ഇടവന്നതെന്ന് ഇന്ത്യൻ ഒായിൽ കോർപറേഷൻ വിശദീകരിച്ചു.
എക്സൈസ് തീരുവ കുറച്ച് ജനങ്ങൾക്ക് ആശ്വാസം പകരണമെന്ന മുറവിളിയോട് സർക്കാർ പുറംതിരിഞ്ഞു നിൽക്കുകയാണ്. തീരുവ വഴി കിട്ടുന്ന പണം ഉയോഗിച്ചാണ് റോഡും പാലവും നിർമിക്കുന്നതെന്നും, അതു കുറഞ്ഞാൽ വികസന പ്രവർത്തനങ്ങൾ മുടങ്ങുമെന്നുമാണ് ന്യായീകരണം.
ഇന്ധന വില പിടിച്ചുനിർത്തുന്നതിന് ദീർഘകാല പരിഹാരമാണ് ആലോചിക്കുന്നതെന്ന് കഴിഞ്ഞ മന്ത്രിസഭ യോഗത്തിനു ശേഷം കേന്ദ്രം വിശദീകരിച്ചിരുന്നു. എന്നാൽ, വില കുറക്കാൻ ഒരുവിധ നിർദേശവും സർക്കാർ മുന്നോട്ടുവെച്ചിട്ടില്ല.
കർണാടക തെരഞ്ഞെടുപ്പ് സമയം തുടർച്ചയായി 19 ദിവസം പെേട്രാൾ, ഡീസൽ വിലക്ക് മാറ്റം ഉണ്ടായിരുന്നില്ല. എണ്ണക്കമ്പനികൾ വില നിശ്ചയിക്കുന്നതിൽ ഇടപെടാൻ കഴിയില്ലെന്ന സർക്കാറിെൻറ വിശദീകരണം പൊളിയുന്നതായിരുന്നു ആ ദിവസങ്ങളിലെ അനുഭവം. ‘‘ഒരു പൈസ കുറഞ്ഞു’’ എന്ന ഹാഷ് ടാഗോടെയാണ് പരിഹാസ്യം ആഞ്ഞുവീശിയത്. അതു വിമർശന പെരുമഴയായി തുടർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.