കൊച്ചി: ദേശീയശ്രദ്ധ വിവിധ വിഷയങ്ങളിലേക്ക് തിരിഞ്ഞത് മറയാക്കി മുെമ്പങ്ങുമില്ല ാത്തവിധം വേഗത്തിലാണ് രാജ്യത്ത് ഇന്ധനവില ഉയരുന്നത്. കഴിഞ്ഞ ഒരുവർഷത്തിനിടെ പെട ്രോൾ ലിറ്ററിന് 7.27 രൂപയും ആറുമാസത്തിനിടെ 5.42 രൂപയും വർധിച്ചു. ഡീസലിെൻറ കാര്യത്തിൽ ഇത് യഥാക്രമം 6.39 രൂപയും 4.68 രൂപയുമാണ്.
തിങ്കളാഴ്ച പെട്രോളിന് 15 പൈസയും ഡീസലിന് 17 പൈസയും കൂടി. തിങ്കളാഴ്ച തിരുവനന്തപുരത്ത് പെട്രോളിന് 79.09 രൂപയും ഡീസലിന് 73.80 രൂപയുമാണ് വില. തിരുവനന്തപുരമാണ് വിലയിൽ മുന്നിൽ. വരുംദിവസങ്ങളിലും വിലവർധന തുടരുമെന്നാണ് സൂചന. ഇന്ധന വിലവർധനക്ക് ആനുപാതികമായി ചെലവ് ഗണ്യമായി ഉയരുന്നുവെന്നും കൂടുതൽ പ്രതിസന്ധിയിലേക്ക് നീങ്ങുകയാണെന്നും ബസ്, ചരക്കുലോറി ഉടമകൾ പറയുന്നു. സാധാരണക്കാരുടെ ദൈനംദിന ജീവിതം കൂടുതൽ ദുസ്സഹമാക്കുന്ന അവസ്ഥയിലേക്കാണ് ഇന്ധനവില നീങ്ങുന്നത്. ഇന്ധന വിലക്കയറ്റം ചരക്കുനീക്കത്തെ ബാധിക്കുകയും നിത്യോപയോഗ സാധനങ്ങളുടെ വില കൂടാൻ കാരണമാകുകയും ചെയ്യും.
എണ്ണക്കമ്പനികൾ തോന്നിയതുപോലെ വില വർധിപ്പിച്ചിട്ടും കേന്ദ്രസർക്കാർ ഇടപെട്ടിട്ടില്ല. ഇന്ധന നികുതിയിനത്തിൽ അഞ്ചുവർഷത്തിനിടെ 14,71,899 കോടി കേന്ദ്ര ഖജനാവിൽ എത്തിയിട്ടുണ്ട്. നടപ്പ് സാമ്പത്തികവർഷത്തിെൻറ ആദ്യ ത്രൈമാസത്തിൽ മാത്രം കേന്ദ്രത്തിന് 57,873 കോടിയും സംസ്ഥാനങ്ങൾക്ക് 51,700 കോടിയും ഇന്ധന നികുതിയായി ലഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.