കൊച്ചി: പെട്രോൾ, ഡീസൽ വിലകൾക്കു പിന്നാലെ പാചകവാതക വിലയിലെ ഗണ്യമായ വർധന സാധാരണക്കാരുടെ നടുവൊടിക്കുന്നു. അന്താരാഷ്ട്ര വിപണിയിലെ അസംസ്കൃത എണ്ണവിലയുടെ പേരിൽ അടിക്കടി വില ഉയർത്തുന്ന എണ്ണക്കമ്പനികൾക്ക് വന്നുചേരുന്നത് കോടികളുടെ ലാഭം. വിലകൂടുേമ്പാഴും അവശ്യവസ്തു എന്ന നിലയിൽ ഉപഭോക്താക്കൾക്ക് ഒഴിവാക്കാനാവാത്ത ഭാരമായിരിക്കുകയാണ് പാചകവാതകം. ഒാരോ മാസവും വിൽപനയിലും ഇതുവഴി നികുതിയിനത്തിൽ സർക്കാറിന് ലഭിക്കുന്ന വരുമാനത്തിലും വൻ വർധനയാണ് ഉണ്ടാകുന്നത്.
ബുധനാഴ്ച 14.2 കിലോയുടെ സബ്സിഡി സിലിണ്ടറിന് 2.94 രൂപയും സബ്സിഡി ഇല്ലാത്ത 19 കിലോ വാണിജ്യ സിലിണ്ടറിന് 60 രൂപയും വർധിപ്പിച്ചു. ചരക്ക് കടത്ത് കൂലിയുടെ അടിസ്ഥാനത്തിൽ സംസ്ഥാനത്തിെൻറ വിവിധ ഭാഗങ്ങളിൽ വിലയിൽ ഏറ്റക്കുറച്ചിലുണ്ട്. അഞ്ചുമാസത്തിനിടെ ഗാർഹിക സിലിണ്ടറിന് കൂടിയത് 14.13 രൂപയാണ്. സെപ്റ്റംബറിൽ ഗാർഹിക സിലിണ്ടറുകളുടെ ഉപഭോഗത്തിൽ 6.4 ശതമാനം വർധനയുണ്ടായതായാണ് പെട്രോളിയം ആസൂത്രണ, വിശകലന വിഭാഗത്തിെൻറ റിപ്പോർട്ട്.
രാജ്യത്തെ ഗാർഹിക ഉപഭോക്താക്കളിൽ 28.6 ശതമാനം പേർ കേരളം ഉൾപ്പെടുന്ന ദക്ഷിണമേഖലയിലാണ്. സെപ്റ്റംബറിൽ 20,57,100 മെട്രിക് ടണ്ണാണ് രാജ്യത്ത് പാചകവാതക വിൽപന. നടപ്പ് സാമ്പത്തികവർഷത്തിെൻറ ആദ്യ ത്രൈമാസത്തിൽ പാചകവാതക വിൽപനയിലൂടെ നികുതിയിനത്തിൽ കേന്ദ്ര സർക്കാറിന് ലഭിച്ചത് 2773 കോടിയാണ്. ഇതിൽ 51 കോടി കേരളത്തിൽനിന്നാണ്.
കഴിഞ്ഞ സാമ്പത്തികവർഷം മൊത്തം ലഭിച്ചത് 6721 കോടിയും കേരളത്തിൽനിന്ന് 178 കോടിയുമായിരുന്നു. സബ്സിഡി ഇനത്തിൽ രാജ്യത്തെ ഉപഭോക്താക്കളുടെ കോടിക്കണക്കിന് തുക അക്കൗണ്ടുകളിലെത്തുക വഴി ബാങ്കുകൾക്കും വലിയ നേട്ടമാണുണ്ടാകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.