മുംബൈ: പഞ്ചാബ് നാഷനല്‍ ബാങ്ക് തട്ടിപ്പു കേസിലെ പ്രതി മെഹുല്‍ ചോക്സിയുടെ ഗീതാഞ്ജലി ഗ്രൂപ് വൈസ് പ്രസിഡൻറ് വിപുല്‍ ചൈതാലിയയെ സി.ബി.ഐ അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച രാവിലെ ബാങ്കോക്കില്‍നിന്ന് എത്തിയ ഇദ്ദേഹത്തെ മുംബൈ രാജ്യാന്തര വിമാനത്താവളത്തില്‍ പിടികൂടുകയായിരുന്നു. ബാന്ദ്ര-കുര്‍ള കോംപ്ലക്സിലെ കാര്യാലയത്തില്‍ ഇയാളെ ചോദ്യംചെയ്ത സി.ബി.െഎ വൈകീട്ടോടെയാണ് അറസ്റ്റ് ചെയ്തത്.
മാര്‍ച്ച് 17 വരെ കോടതി ഇദ്ദേഹത്തെ സി.ബി.ഐയുടെ കസ്റ്റഡിയില്‍ വിട്ടു. ശതകോടികളുടെ വായ്പ തട്ടിപ്പിെൻറ മുഖ്യ സൂത്രധാരനാണ് വിപുല്‍ ചൈതാലിയയെന്ന് സി.ബി.ഐ ആരോപിച്ചു. ‘ഗീതാഞ്ജലി ജെംസി’െൻറ പ്രമോട്ടർമാരായ നീരവ് മോദിയും അമ്മാവൻ മെഹുല്‍ ചോക്സിയും ചേർന്ന് 12,636 കോടിയുടെ തട്ടിപ്പ് നടത്തിയെന്നാണ് കേസ്.
വിപുലിെൻറ അറസ്റ്റോടെ പി.എന്‍.ബി വായ്പ തട്ടിപ്പ് കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 18 ആയി. അതിനിടെ, കേസ് അന്വേഷണത്തില്‍ പ്രതിസന്ധി നേരിടുന്നതായി റിപ്പോർട്ട് പുറത്തുവന്നു. പഞ്ചാബ് നാഷനല്‍ ബാങ്ക് ഉദ്യോഗസ്ഥരെ സ്വാധീനിച്ച് തട്ടിയ പണത്തില്‍ ഭൂരിഭാഗവും വഴിമാറ്റിയത് വിദേശത്തുള്ള കമ്പനികളുടെ അക്കൗണ്ടുകളിലേക്കാണ്. ഈ കമ്പനികളെ കുറിച്ച അന്വേഷണത്തിന് അതത് രാജ്യത്തിെൻറ സഹായം വേണം. എന്‍ഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് (ഇ.ഡി) വിദേശ രാജ്യങ്ങളുടെ സഹായം തേടിയെങ്കിലും ഇതുവരെ അനുകൂല പ്രതികരണം ലഭിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.