മലപ്പുറം: സംസ്ഥാനത്ത് സ്വർണവില വീണ്ടും കുതിക്കുന്നു. ശനിയാഴ്ച പവന് 80 രൂപ വർധിച്ച് 29,000 രൂപയിലെത്തി. 3625 രൂപയാണ് ഗ്രാമിെൻറ വില. ഞായറാഴ്ചയും ഈ വില തുടർന്നു. ഡിസംബർ 13ന് 28,000 രൂപയായിരുന്ന സ്വർണത്തിന് രണ്ടാഴ്ച െകാണ്ട് 1000 രൂപയാണ് കൂടിയത്. കഴിഞ്ഞ സെപ്റ്റംബർ നാലിലെ 29,120 രൂപയാണ് റെക്കോഡ് വില. അതിനുശേഷം ആദ്യമായാണ് വീണ്ടും 29,000 രൂപയിലെത്തിയത്.
സെപ്റ്റംബർ നാലിനുശേഷം 1480 രൂപയോളം കുറഞ്ഞ് ഒക്ടോബർ ഒന്നിന് 27,520 രൂപയിലെത്തിയിരുന്നു. ഇവിടെ നിന്നാണ് വീണ്ടും കുതിച്ചത്. ഡിസംബർ ഒന്നിന് 28,400 രൂപയായിരുന്നു വില. അന്താരാഷ്ട്ര വിപണിയിൽ സ്വർണനിക്ഷേപം കൂടിയതും രൂപയുടെ മൂല്യത്തിലുണ്ടായ മാറ്റവുമാണ് പ്രതിഫലിച്ചതെന്നാണ് വിലയിരുത്തൽ. ആഗോളതലത്തിലുള്ള വ്യാപാരമാന്ദ്യവും വില കൂടാൻ സാഹചര്യമൊരുക്കിയതായി ഈ മേഖലയിലുള്ളവർ പറയുന്നു.
അന്താരാഷ്ട്ര വിപണിയിൽ ഞായറാഴ്ച ഔൺസിന് 1513 ഡോളറാണ് സ്വർണവില. ആറ് മാസത്തിനിടെ 3840 രൂപയും ഒരുവർഷത്തിനിടെ കൂടിയത് 5560 രൂപയുമാണ്. നവംബറിൽ കൂടിയത് 28,800 രൂപയും കുറഞ്ഞത് 28,200 രൂപയുമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.