മലപ്പുറം: െറക്കോഡുകൾ തിരുത്തി സ്വർണക്കുതിപ്പ് തുടരുന്നു. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ പവന് 440 രൂപ കൂടി സ്വർണം ചരിത്രത്തിലാദ്യമായി 40,000 കടന്നു. വെള്ളിയാഴ്ച പവന് 280 രൂപയും ശനിയാഴ്ച പവന് 160 രൂപയും കൂടിയതോടെ 40,160 രൂപയാണ് പുതിയ വില. ഒരു ഗ്രാമിന് 5020 രൂപയാണ്.
വ്യാഴാഴ്ച പവന് 39,720 രൂപയും ബുധനാഴ്ച 39,400 രൂപയുമായിരുന്നു. അന്താരാഷ്ട്ര വില ട്രോയ് ഔൺസിന് 1975 ഡോളറാണ്. രണ്ടാഴ്ചക്കിടെ 3560 രൂപയാണ് കൂടിയത്. ജൂലൈ ആറിന് 35,800 രൂപയായിരുന്നു കഴിഞ്ഞ ഒരു മാസത്തിനിടെയുള്ള കുറഞ്ഞ വില. അതിനുശേഷം പവന് 4360 രൂപയാണ് കൂടിയത്.
ഏഴ് മാസത്തിനിടെ കൂടിയത് 11,000 രൂപ
കഴിഞ്ഞ ഏഴ് മാസത്തിനിടെ പവന് വർധിച്ചത് 11,000 രൂപ. 2020 ജനുവരി ഒന്നിന് 29,000 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്. ഇൗ വിലയിൽ നിന്നാണ് കുത്തനെ കുതിച്ചുയർന്നത്. ഒരു വർഷത്തിനിടെ 15,000ത്തോളം രൂപ കൂടി.
2008ലാണ് 10,000 രൂപയിലെത്തിയത്. 2011ൽ 20,000 രൂപയും 2019ൽ 25,000 രൂപയും പിന്നിട്ടു. 2020 ജനുവരി ആറിന് പവന് 30,000 രൂപയും മേയ് 20ന് 35,000 രൂപയും ജൂലൈ 31ന് 40,000 രൂപയും പിന്നിട്ട സ്വർണം അതിവേഗം കുതിക്കുകയാണ്.
2015 ആഗസ്റ്റ് ആറിലെ 18,720 രൂപയാണ് കഴിഞ്ഞ എട്ട് വർഷത്തിനിെടയുള്ള കുറഞ്ഞ നിരക്ക്.
ഒരു പവൻ ആഭരണത്തിന് 45,000?
ശരാശരി പണിക്കൂലി, ജി.എസ്.ടി, സെസ് എന്നിവ ചേരുന്നതോടെ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ 45,000 രൂപക്കടുത്ത് നൽകേണ്ട സ്ഥിതിയാണ്.
വില വർധിക്കുന്നതോടെ വിവാഹപാർട്ടികളാണ് കൂടുതൽ പ്രതിസന്ധിയിലായത്.
നേരത്തെ ജ്വല്ലറികളിൽ പണം കൊടുത്തവർക്ക് വിലക്കയറ്റത്തിൽ നിന്ന് ഒരു പരിധി വരെ രക്ഷ നേടാനായെങ്കിലും പുതുതായി വാങ്ങുന്നവർ വലിയ പ്രയാസത്തിലാണ്. വിപണിയിൽ തിരക്ക് കുറവാണെന്നും എന്നാൽ പഴയ സ്വർണത്തിെൻറ വിൽപന കൂടിയിട്ടുണ്ടെന്നും വ്യാപാരികൾ പറയുന്നു. വില വീണ്ടും ഉയരാൻ തന്നെയാണ് സാധ്യതയെന്നാണ് സൂചന.
ആഗോള വിപണിയിലും കുതിപ്പ്
സ്വർണവില ആഗോളതലത്തിൽ എക്കാലത്തെയും ഉയർന്ന നിലയിലാണ്. 2011ന് ശേഷം ഒമ്പത് വർഷത്തെ വൻകുതിപ്പാണുണ്ടായത്. 2011ലെ 1917.90 ഡോളർ എന്ന ആഗോള റെേക്കാഡ് തകർത്തത് കഴിഞ്ഞ ദിവസമാണ്.
അതിനു ശേഷം വില ആഗോള വിപണിയിൽ വീണ്ടും ഉയരുകയായിരുന്നു. ശനിയാഴ്ചയിത് 1975 ഡോളർ വരെയെത്തി.
കോവിഡ് മൂലം ആഗോള സാമ്പത്തിക ദുർബലാവസ്ഥ, ഡോളർ ഉൾപ്പെെടയുള്ള കറൻസികളുടെ തകർച്ച, വളരെ കുറഞ്ഞ പലിശ നിരക്കുകൾ തുടങ്ങിയവ െറക്കോഡ് മുന്നേറ്റത്തിന് കാരണമായതായി വിലയിരുത്തുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.