മുംബൈ: രാജ്യത്തെ പ്രത്യക്ഷ നികുതി വരുമാനം 20 വർഷത്തിനിടയിലെ കുറഞ്ഞ നിരക്കിലെത്തുമെന്ന് റിപ്പോർട്ടുകൾ. മുതി ർന്ന നികുതി ഉദ്യോഗസ്ഥർ റോയിട്ടേഴ്സിനോടാണ് ഇക്കാര്യം പറഞ്ഞത്. സാമ്പത്തിക വളർച്ച കുറയുന്നുവെന്ന റിപ്പ ോർട്ടുകൾക്കിടെയാണ് ഇന്ത്യക്ക് തിരിച്ചടിയായി പുതിയ കണക്കുകളും പുറത്ത് വരുന്നത്. ആദായ നികുതി, കോർപ്പറേറ്റ് നികുതി എന്നിവയിലെ പിരിവ് കുറഞ്ഞതാണ് നികുതി വരുമാനം കുറയാൻ ഇടയാക്കിയത്. കഴിഞ്ഞ ബജറ്റിൽ കോർപ്പറേറ്റ് നികുതി കുറച്ചതും തിരിച്ചടിയായി .
ഈ സാമ്പത്തിക വർഷം 13.5 ലക്ഷം കോടി പ്രത്യക്ഷ നികുതി ഇനത്തിൽ പിരിച്ചെടുക്കാനായിരുന്നു കേന്ദ്രസർക്കാറിെൻറ നീക്കം. 17 ശതമാനം വർധനയുണ്ടാക്കാനാണ് സർക്കാർ ലക്ഷ്യമിട്ടത്. എന്നാൽ, സാമ്പത്തിക രംഗത്ത് പ്രതിസന്ധിയുണ്ടായതോടെ നികുതി പിരിവിലെ വളർച്ചാ നിരക്ക് അഞ്ച് ശതമാനമായി കുറയുമെന്ന് കണക്കുകൾ സൂചിപ്പിക്കുന്നത്.
2020 ജനുവരി വരെ 7.7 ലക്ഷം കോടിയാണ് പ്രത്യക്ഷ നികുതി ഇനത്തിൽ പിരിച്ചെടുത്തത്. കഴിഞ്ഞ വർഷവുമായി താരതമ്യം െചയ്യുേമ്പാൾ 5.5 ശതമാനം കുറവാണിത്. അടുത്ത മൂന്ന് മാസം കമ്പനികളിൽ നിന്ന് നേരത്തെ പിരിച്ചെടുക്കുന്ന നികുതി കൂടി കണക്കാക്കിയാലും 2018-19 സാമ്പത്തിക വർഷത്തെ 11.5 ലക്ഷം കോടിയിൽ എത്തിക്കാൻ കഴിയില്ലെന്നാണ് റിപ്പോർട്ടുകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.