ലഖ്നോ: ഡി.എച്ച്.എഫ്.എല്ലുമായുള്ള ഉത്തർപ്രദേശ് സർക്കാറിൻെറ ഇടപാടുകൾ വിവാദത്തിൽ. യു.പി പവർ കോർപ്പറേഷൻ തൊഴിലാളികളുടെ 2600 കോടിയുടെ പി.എഫ് ഫണ്ട് ഡി.എച്ച്.എഫ്.എല്ലിൽ നിക്ഷേപിച്ചതാണ് വിവാദമായത്. ദാവൂദ് ഇബ്രാഹിമുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഇഖ്ബാൽ മിർച്ചിയുടെ കമ്പനിയുമായുള്ള ഡി.എച്ച്.എഫ്.എല്ലിൻെറ ബന്ധത്തെ കുറിച്ച് ഇ.ഡി അന്വേഷണം നടക്കുന്നതിനിടെയാണ് യു.പി സർക്കാറിൻെറ നടപടി.
യു.പി പവർ കോർപ്പറേഷൻ തൊഴിലാളികളുടെ പി.എഫ് കൈകാര്യം ചെയ്തതിൽ പ്രശ്നമുണ്ടായിട്ടുണ്ടെന്ന് പ്രിൻസിപ്പിൽ സെക്രട്ടറി അലോക് കുമാർ പറഞ്ഞു. ഇക്കാര്യത്തിൽ യു.പി സർക്കാർ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് യു.പി പവർ സെക്ടർ എംപ്ലോയീസ് ട്രസ്റ്റ് ജനറൽ മാനേജറെ സസ്പെൻഡ് ചെയ്തു. വിവിധ തൊഴിലാളി യൂനിയനുകൾ പ്രതിഷേധവുമായി എത്തിയതോടെയാണ് ഇക്കാര്യത്തിൽ യു.പി സർക്കാർ നടപടിക്കൊരുങ്ങിയത്.
വിവാദ കമ്പനിയിൽ നിക്ഷേപിക്കപ്പെട്ട പണം തിരികെ കൊണ്ടുവരുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് യു.പി ഇലക്ട്രിസിറ്റി ബോർഡ് എൻജീനിയേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ യോഗി ആദിത്യനാഥ് സർക്കാർ ഉറപ്പ് നൽകണമെന്നും യൂനിയൻ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.