ന്യൂഡൽഹി: നിത്യോപയോഗ സാധനങ്ങളുടെ ജി.എസ്.ടിയിൽ കുറവ് വരുത്തിയതിന് പിന്നാലെ ഗൃഹോപകരണങ്ങളുടെ നികുതിയും കേന്ദ്രസർക്കാർ കുറക്കുന്നു. വാഷിങ് മെഷീൻ, റഫ്രിജറേറ്റർ എന്നിവയുടെ നികുതി കുറക്കാനാണ് ആലോചന. ഇവയെ ഉയർന്ന നികുതി പരിധിയായ 28 ശതമാനത്തിൽ നിന്ന് ഒഴിവാക്കാനുള്ള തീരുമാനം അടുത്ത ജി.എസ്.ടി കൗൺസിൽ യോഗത്തിൽ പരിഗണിക്കുമെന്ന് കേന്ദ്രസർക്കാറിലെ ഉന്നതർ അറിയിച്ചു.
സ്ത്രീകളുടെ ജോലി ഭാരം കുറക്കാൻ സഹായിക്കുന്നതാണ് വാഷിങ് മെഷീനുകളും ഡിഷ്വാഷറുകളും. ഇത്തരം ഉപകരണങ്ങൾക്ക് ഉയർന്ന നികുതി ഏർപ്പെടുത്തുന്നത് ശരിയല്ല. ജി.എസ്.ടി നടപ്പാക്കിയ മറ്റ് രാജ്യങ്ങളിലും ഇത്തരം ഉൽപന്നങ്ങൾക്ക് കുറഞ്ഞ നികുതിയാണ് ഇൗടാക്കുന്നത്. ഇതാണ് ഇക്കാര്യത്തിൽ പുനരാലോചനക്ക് സർക്കാറിനെ പ്രേരിപ്പിക്കുന്നത്. ഇതിനൊപ്പം എയർ കണ്ടീഷനർ അടക്കമുള്ള ചില ഉപകരണങ്ങളുടെ നികുതിയും സർക്കാർ കുറച്ചേക്കും. ഗൃഹോപകരണങ്ങൾക്ക് ഉയർന്ന നികുതി ഇൗടാക്കുന്നത് വിപണിക്ക് തിരിച്ചടിയായിരുന്നു.
േനരത്തെ, ഗുവാഹത്തിയിൽ നടന്ന ജി.എസ്.ടി കൗൺസിൽ യോഗം നിത്യോപയോഗ സാധനങ്ങളുടെ ജി.എസ്.ടി കുറക്കാൻ തീരുമാനിച്ചിരുന്നു. 177 സാധനങ്ങൾ ഉയർന്ന നികുതി പരിധിയായ 28 ശതമാനത്തിൽ നിന്ന് മാറ്റാനാണ് സർക്കാർ തീരുമാനിച്ചത്. റസ്റ്റോറൻറുകൾകളുടെ നികുതിയും സർക്കാർ കുറച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.