ന്യൂഡൽഹി: രാജ്യത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്നതിനിടെ ആസ്തി വിൽപനയിലുടെ പണം സ്വരൂപിക്കാനൊരുങ്ങി കേന്ദ്രസർക്കാർ. കോർപ്പറേറ്റ് നികുതിയിൽ കുറവ് വരുത്തിയത് മൂലം കടുത്ത ധനകമ്മിയാണ് രാജ്യം അഭിമുഖീകരിക്കുന്നത്. ഇത് പിടിച്ചു നിർത്തുന്നതിനായാണ് ആസ്തി വിൽപന. വിവിധ മേഖലയിലെ സർക്കാർ സ്വത്തുക്കൾ വിൽക്കാനാണ് കേന്ദ്രസർക്കാർ നീക്കം.
ഏവിയേഷൻ സെക്ടർ 15,000 കോടി, പവർ-20,000, ഷിപ്പിങ്-7,500 കോടി, ദേശീയ പാത 22,000 കോടി എന്നിങ്ങനെയാണ് വിവിധ സെക്ടറുകളിൽ നിന്ന് ആസ്തി വിൽപനയിലൂടെ സ്വരൂപിക്കുക. നീതി ആയോഗ് സി.ഇ.ഒ അമിതാഭ് കാന്താണ് പുതിയ പദ്ധതി കേന്ദ്രസർക്കാറിന് മുമ്പാകെ വെച്ചത്. ഇതിന് മന്ത്രിസഭയുടെ അനുമതി കൂടി ആവശ്യമാണ്. കാബിനറ്റ് സെക്രട്ടറി രാജിവ് ഗൗഭയുടെ നേതൃത്വത്തിലാണ് ആസ്തി വിൽപന നടക്കുക.
രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് കരകയറ്റാൻ ഉത്തേജക പാക്കേജുകളുമായി ധനമന്ത്രി നിർമലാ സീതാരാമൻ എത്തിയതിന് പിന്നാലെയാണ് നീതി ആയോഗിെൻറ നീക്കം. കോർപ്പറേറ്റ് നികുതി കുറച്ചത് വഴി സർക്കാറിന് 1.46 ലക്ഷം കോടിയുടെ വരുമാന നഷ്ടം ഉണ്ടാകുമെന്നാണ് കണക്കാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.