അഹമ്മദാബാദ്: എക്സിറ്റ്പോൾ പ്രവചനങ്ങളെ അപ്രസ്കതമാക്കിയുള്ള മുന്നേറ്റമാണ് കോൺഗ്രസ് നടത്തുന്നത്. സംസ്ഥാനത്ത് ബി.ജെ.പിക്ക് തിരിച്ചടിയായത് ജി.എസ്.ടിയും നോട്ട് പിൻവലിക്കിലുമാണ്. ബി.ജെ.പിയുടെ പരമ്പരാഗത വോട്ട് ബാങ്കുകളിൽ ചോർച്ചയുണ്ടായെന്ന് തെളിയിക്കുന്നതാണ് തെരഞ്ഞെടുപ്പിലെ ആദ്യഘട്ട ഫലം. നോട്ട്പിൻവലിക്കലും ജി.എസ്.ടിയും മൂലം ചെറുകിട കച്ചവടക്കാരുൾപ്പടെയുള്ള ബി.ജെ.പിയുടെ വോട്ട് ബാങ്കിൽ ചോർച്ചയുണ്ടാക്കിയെന്നാണ്സൂചനകൾ.
സൂറത്തിലെ രത്നവ്യപാരികളെയും തുണിവ്യാപാരികളിലും ജി.എസ്.ടി നേരിട്ട് ബാധിച്ചിരുന്നു. ഇത് ഇവരിൽ കടുത്ത പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. വ്യാപാരികളുടെ പ്രതിഷേധം തണുപ്പിക്കാൻ ബി.ജെ.പി അധ്യക്ഷൻ അമിത് ഷാക്ക് നേരിട്ട് ഇടപെടേണ്ടിയും വന്നു. പിന്നീട് ജി.എസ്.ടി നിരക്കുകളിൽ മാറ്റം വരുത്തി പ്രശ്നം തണുപ്പിക്കാൻ ബി.ജെ.പി നടത്തിയ ശ്രമം നടത്തിയിരുന്നു. എന്നാൽ, ഇക്കാര്യത്തിൽ ബി.ജെ.പി പൂർണമായും വിജയിച്ചിട്ടില്ലെന്ന് തെളിയിക്കുന്നതാണ് തെരഞ്ഞെടുപ്പ് ഫലം. സൂറത്തിൽ വലിയ തിരിച്ചടിയുണ്ടായിട്ടില്ലെങ്കിലും പ്രതീഷിച്ച മുന്നേറ്റം ഉണ്ടാക്കാൻ സാധിച്ചിട്ടില്ലെന്നത് നിർണായകമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.