തിരുവനന്തപുരം: കേന്ദ്ര സർക്കാറിെൻറ ചരക്കുസേവന നികുതി (ജി.എസ്.ടി) സംസ്ഥാന വിനോദസഞ്ചാര മേഖലക്ക് തിരിച്ചടിയായി. ഹോട്ടലുകൾക്കും റസ്റ്റാറൻറുകൾക്കും ഏർപ്പെടുത്തിയ ഉയർന്ന നികുതി കാരണം വിദേശ കോൺഫറൻസ് ഉൾെപ്പടെയുള്ളവ സംസ്ഥാനത്തിന് നഷ്ടപ്പെട്ടു. ജി.എസ്.ടി നിലവിൽ വന്നശേഷമുള്ള ജൂൈല, ആഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലെ കണക്കു പ്രകാരമാണിത്. എന്നാൽ, ജി.എസ്.ടി നിരക്ക് കുറച്ചശേഷം നേരിയ മാറ്റമുണ്ടായെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ വാർത്തസമ്മേളനത്തിൽ വ്യക്തമാക്കി.
വിദേശീയരുടെ വരവിൽ വലിയ കുറവ് നേരിടുന്ന വേളയിലാണ് ജി.എസ്.ടിയുടെ പ്രഹരം കൂടിയുണ്ടായത്. 2017 ജനുവരി മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കാലയളവില്‍ 4.23 ശതമാനം വിദേശികളാണ് കേരളത്തിലേക്ക് വന്നത്. മുന്‍വര്‍ഷം ഇതേ കാലയളവിൽ 5.23 ശതമാനമായിരുന്നിടത്താണ് ഇൗ സ്ഥിതി. മദ്യത്തിെൻറ ലഭ്യതക്കുറവാണ് വിദേശീയരുടെ കുറവിന് കാരണമെന്ന പ്രചാരണം ശരിയല്ലെന്ന് മന്ത്രി പറഞ്ഞു. അതേസമയം, ആഭ്യന്തര സഞ്ചാരികളുടെ എണ്ണത്തില്‍ ക്രമാതീതമായ വര്‍ധനയാണ് 2017ല്‍ ഉണ്ടായത്.
തൊട്ടു മുമ്പത്തെ വര്‍ഷം ആറു ശതമാനം ആഭ്യന്തര ടൂറിസ്റ്റുകളാണ് എത്തിയിരുന്നതെങ്കില്‍ 2017ൽ 11.03 ശതമാനമായി ഉയർന്നു. കേരളത്തിൽ താമസ സൗകര്യം ഉപയോഗപ്പെടുത്തുന്നവരെ മാത്രമാണ് സഞ്ചാരികളായി കണക്കാക്കുന്നത്. പുതിയ വിനോദ സഞ്ചാരനയത്തിലെ പ്രഖ്യാപനങ്ങള്‍ പ്രാവര്‍ത്തികമാക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ തുടങ്ങിയതായും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.