കണ്ണൂർ: ജി.എസ്.ടിയുടെ ഭാഗമായി 50000 രൂപക്കു മുകളിലുള്ള ചരക്കുകൾ നീക്കുന്നതിനുള്ള ഇ-വേ ബിൽ (ഇലക്ട്രോണിക് ബിൽ) പരിഷ്കാരം ഏപ്രിൽ മുതൽ നടപ്പിലാക്കും. ഇതുസംബന്ധിച്ചുള്ള നിർദേശം ഉദ്യോഗസ്ഥർക്ക് നൽകിക്കഴിഞ്ഞു. ജി.എസ്.ടി പ്രഖ്യാപിച്ചപ്പോൾ തന്നെ ഇ-വേ ബിൽ നടപ്പിൽവരുത്തുമെന്ന് കേന്ദ്ര ജി.എസ്.ടി കൗൺസിൽ വ്യക്തിമാക്കിയിരുന്നു.
ഇ-വേ ബിൽ വരുന്നതോടെ ചരക്കുനീക്കത്തിെൻറ യഥാർഥ ചിത്രം ജി.എസ്.ടി വകുപ്പിന് ലഭ്യമാവും. പരിശോധന നടത്തുന്നതിനും ചരക്കുനീക്കത്തിലെ ക്രമക്കേടുകൾ കണ്ടുപിടിക്കുന്നതിനും ചരക്കുനീക്കുന്നതിെൻറ തോതും വേഗവും മനസ്സിലാക്കാനും ഇതുവഴി കഴിയും. ചെക്പോസ്റ്റുകൾ അപ്രത്യക്ഷമായതോടെ സ്റ്റേറ്റ് ജി.എസ്.ടി വകുപ്പിലെ എൻഫോഴ്സ്െമൻറ് വിഭാഗം ഇേപ്പാൾ ചരക്കുനീക്കവുമായി ബന്ധപ്പെട്ട പരിശോധനയാണ് നടത്തുന്നത്. എന്നാൽ, നിലവിലെ ഇൻവോയ്സുകളുമായി ബന്ധപ്പെട്ട് കൃത്യമായ വിവരങ്ങളും ചരക്കുനീക്കത്തിെൻറ പൂർണ വിവരങ്ങളും ഇവർക്ക് ലഭ്യമാകുന്നില്ല. ഇൗ സ്ഥിതി ഇ-വേ ബില്ലുകൾ വരുന്നതോടെ ഇല്ലാതാകുമെന്ന് സ്റ്റേറ്റ് അസി. കമീഷണർ സി.എം. സുനിൽ കുമാർ പറഞ്ഞു.
50000 രൂപക്കു മുകളിലുള്ള ചരക്കുകൾ കൊണ്ടുപോകുേമ്പാൾ ജി.എസ്.ടി രജിസ്ട്രേഷൻ ഉള്ളവർ ഏപ്രിൽ മുതൽ ഇ-വേ ബില്ലാണ് ഉപയോഗിക്കേണ്ടത്. സോഫ്റ്റ്വെയറിൽ ഇതിനനുസരിച്ചുള്ള മാറ്റം ഉടൻ വരുത്തും. ഇ-വേ ബിൽ വഴി സോഫ്റ്റ്വെയറിൽ ബിൽ ചെയ്യുേമ്പാൾ ഒരു യുനീക് ഇ.ബി.എൻ നമ്പറും ലഭിക്കും. വാങ്ങുന്നയാൾക്കും വിൽക്കുന്നയാൾക്കും കൊണ്ടുപോകുന്നയാൾക്കും ഇൗ ഇ.ബി.എൻ നമ്പർ ലഭ്യമാക്കും. ചരക്കുനീക്കത്തിെൻറ മുഴുവൻ വിവരങ്ങളും ഇ.ബി.എൻ നമ്പറിനെ അടിസ്ഥാനമാക്കി അറിയാനാവും. 100 കി.മീ വരെ ഒരു ദിവസമാണ് ഇ-വേ ബിൽ സമയപരിധി. തുടർന്ന് വരുന്ന ഒാരോ 100 കിലോമീറ്ററിനും ഒരു ദിവസം അധികമായി അനുവദിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.