ന്യൂഡൽഹി: വിറ്റുപോകാത്ത പാക്ക് ചെയ്ത ഉൽപന്നങ്ങൾക്ക് എം.ആർ.പി (പരമാവധി ചില്ലറ വില) സ്റ്റിക്കറുകൾ 2018 മാർച്ച് വരെ പതിക്കാൻ അനുമതി നൽകിയതായി ഉപഭോക്തൃ മന്ത്രി രാം വിലാസ് പാസ്വാൻ അറിയിച്ചു.
ജൂലൈ ഒന്നു മുതലാണ് ചരക്കു സേവന നികുതി പ്രാബല്യത്തിലായത്. വിറ്റുപോകാത്ത ഉൽപന്നങ്ങൾക്കു മുകളിൽ പുതിയ വില പതിക്കാൻ സെപ്റ്റംബർ വരെ അനുമതി നൽകിയിരുന്നു.
പിന്നീട് ഡിസംബർ വരെ നീട്ടി. 200 സാധനങ്ങളുടെ ജി.എസ്.ടി നിരക്ക് നവംബർ മധ്യേത്താടെ സർക്കാർ വെട്ടിക്കുറച്ചിരുന്നു. ഇതനുസരിച്ച് അധിക സ്റ്റിക്കർ പതിക്കാനും നിർദേശിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.