കൊച്ചി:ചരക്ക് സേവന നികുതി നിലവിൽ വന്നതോടെ ഹോട്ടൽ ഭക്ഷണത്തിന് വില കുടിയത് ചർച്ചയായിരുന്നു. ഹോട്ടലുകളുടെ നിലവാരമനുസരിച്ചാണ് ജി.എസ്.ടിയിൽ നികുതി ഇൗടാക്കിയിരുന്നത്. ഇതിൽ സംസ്ഥാനങ്ങൾ എസ്.ജി.എസ്.ടിയും കേന്ദ്രസർക്കാർ സി.ജി.എസ്.ടിയുമാണ് ചുമത്തുന്നത്.
ജി.എസ്.ടിയുടെ നിലവിൽ വരുേമ്പാൾ വിലക്കയറ്റമുണ്ടാവില്ലെന്നായിരുന്നു പ്രചാരണം. ഹോട്ടലുകൾക്ക് അധിക നികുതി ഭാരം ഉണ്ടാവുമെങ്കിലും പുതിയ നികുതി സംവിധാനത്തിൽ നിത്യോപയോഗ സാധനങ്ങളുടെ വിലയിലുൾപ്പടെ കുറവുണ്ടാകും. ഇത് മൂലം ഹോട്ടലുടമകൾക്ക് വില വർധിപ്പിക്കേണ്ട സാഹചര്യം സൃഷ്ടിക്കപ്പെടില്ലെന്നായിരുന്നു വാർത്തകൾ. കോഴിയിറച്ചി വിലയിലുൾപ്പടെ ഇത്തരത്തിൽ കുറവുണ്ടാവുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്.
എന്നാൽ,ജി.എസ്.ടി നിലവിൽ വന്നതോട് കൂടി വിലയിൽ വർധനയുണ്ടായി. നികുതി പരിഷ്കാരം വന്ന ഒരു മാസം കഴിയുേമ്പാൾ നികുതി ഇൗടാക്കുന്നത് പലരും തോന്നിയ പോലെയാണ്. പല ഉൽപന്നങ്ങൾക്കും ഹോട്ടലുകൾ വില കൂട്ടി. ഇതിന് പുറമേ ജി.എസ്.ടി പ്രത്യേകമായും ഇൗടാക്കുന്നുണ്ട്.
ഉദാഹരണമായി കൊച്ചിയിലെ ഒരു ഹോട്ടലിൽ മുമ്പ് 10 രൂപയുണ്ടായിരുന്ന ചായക്ക് 13.89 രൂപയാണ് ഇൗടാക്കുന്നത്. 60 രൂപയുണ്ടായിരുന്ന മസാലദോശക്ക് 62.50 രൂപയായി. ഇതിന് പുറമേ ആകെ ബില്ലിൽ 10.70 രൂപ ജി.എസ്.ടിയായി ഇൗടാക്കുന്നു. ജസ്റ്റിസ് കെ.ടി കോശി അവന്യുവിലുള്ള ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച പ്രദേശവാസിയാണ് ഹോട്ടൽ ബില്ല് ഫേസ്ബുക്കിലൂടെ പുറത്ത് വിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.