ന്യൂഡൽഹി: നോട്ട് നിരോധനത്തിന് ശേഷം മറ്റൊരു ചൂതാട്ടത്തിന് തയാറെടുത്തിരിക്കുകയാണ് ജി.എസ്.ടിയിലൂടെ നരേന്ദ്ര മോദിയും ബി.ജെ.പി സർക്കാറും. ലോക്സഭ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെ ജി.എസ്.ടി പ്രഖ്യാപനത്തിലൂടെ രാഷ്ട്രീയമായി മുന്നിലെത്താമെന്നാണ് മോദിയും എൻ.ഡി.എ മുന്നിലും കണക്കാക്കുന്നത്. അപൂർവമായി മാത്രമാണ് അർധരാത്രി പാർലമെൻറിൽ പ്രത്യേക സമ്മേളനം നടത്തുന്നത്. ജി.എസ്.ടി സമ്മേളനം ഇത്തരത്തിൽ നടത്തിയതിന് കാരണം പ്രഖ്യാപനം ചരിത്ര സംഭവമാക്കണമെന്ന മോദിയുടെ നിർബന്ധ ബുദ്ധിയാണെന്നാണ് സൂചന. എന്നാൽ കേവലം രാഷ്ട്രീയ ലക്ഷ്യങ്ങൾക്കപ്പുറം ജി.എസ്.ടി നടപ്പിലാക്കുന്നതിന് മുമ്പായി സാമ്പത്തിക രംഗത്ത് എത്രത്തോളം മുന്നൊരുക്കം കേന്ദ്രസർക്കാർ നടത്തിയെന്നത് പ്രധാനമാണ്. ഇക്കാര്യത്തിലാണ് മോദി സർക്കാറിെൻറ ഇരട്ടത്താപ്പ് പ്രകടമാകുന്നത്.
സമഗ്രമായ പരിഷ്കാരം നിലവിൽ വരുേമ്പാൾ ആവശ്യമായ മുന്നൊരുക്കം ജി.എസ്.ടിക്ക് മുമ്പ് സർക്കാർ നടത്തിയില്ലെന്നത് വ്യക്തമാണ്. ചെറുകിട വ്യാപാരികളിലും രാജ്യത്തെ ബഹുഭൂരിപക്ഷം സാധാരണക്കാരിലും നിലനിൽക്കുന്ന ആശങ്ക ഇതിെൻറ തെളിവാണ്. നിലവിൽ വന്നതിന് ശേഷവും സമ്പദ്വ്യവസ്ഥയിൽ എന്ത് പ്രത്യാഘാതമാണ് ജി.എസ്.ടി ഉണ്ടാക്കുക എന്നത് സംബന്ധിച്ച് ആശങ്കകൾ എല്ലാവരിലും ഇപ്പോഴും നിലനിൽക്കുന്നുണ്ട്.
പുതിയ നികുതി ഘടനയിൽ അക്കൗണ്ടിങ് സമ്പ്രദായത്തിലുൾപ്പടെ സമഗ്രമായ മാറ്റങ്ങൾക്ക് വ്യാപരികൾ വിധേയമാകേണ്ടി വരും. ജി.എസ്.ടിയിൽ ചെക്പോസ്റ്റുകൾ ഉണ്ടാവില്ല. പകരം ഏർപ്പെടുത്തിയിരിക്കുന്ന ഇ–വേ ബില്ലിങിെൻറ നടപടി ക്രമങ്ങളും പൂർണമായും പൂർത്തിയായിട്ടില്ല. ഇത് മൂലം ചെക്പോസ്റ്റുകൾ തൽക്കാലത്തേക്ക് ഒഴിവാക്കേണ്ടെന്നാണ് കേരളം ഉൾപ്പടെയുള്ള സംസ്ഥാനങ്ങളുടെ നിലപാട്. ജി.എസ്.ടി നിലവിൽ വരുേമ്പാൾ പല ഉൽപന്നങ്ങൾക്കും വില കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ ഇതിന് കോർപ്പറേറ്റുകൾ കൂടി മനസ്സുവെക്കണം. വിലക്കുറവ് യാഥാർഥ്യമാവും എന്നത് കണ്ടറിയണം.
നോട്ട് നിരോധനത്തിന് സമാനമാവും ജി.എസ്.ടി നിലവിൽ വന്നതിന് ശേഷമുള്ള ആദ്യഘട്ടങ്ങളിൽ സമ്പദ്വ്യവസ്ഥ എന്നാണ് സൂചന. നോട്ട് നിരോധനം മൂലം സമ്പദ്വ്യവസ്ഥയിലുണ്ടായ പ്രശ്നങ്ങൾക്ക് ഇതുവരെയായിട്ടും പരിഹാരമായിട്ടില്ല. ജി.എസ്.ടി വീണ്ടും സമ്പദ്വ്യവസ്ഥ തിരിച്ചടിയുണ്ടാക്കിയാൽ അത് കടുത്ത പ്രതിസന്ധിയാകും രാജ്യത്ത് സൃഷ്ടിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.