സാമ്പത്തിക മാന്ദ്യത്തിനൊപ്പം ജി.എസ്.ടിപ്പേടി കൂടിയായപ്പോൾ വ്യാപാരികളും ഉപഭോക്താക്കളും ഒരേപോലെ അസ്വസ്ഥർ. ജി.എസ്.ടിയെ പേടിച്ച് കുടുംബവുമൊത്ത് പുറത്തുനിന്ന് ഭക്ഷണംകഴിക്കുന്നതുപോലും പലരും ഒഴിവാക്കുകയാണ്. കുടുംബവുമായി ഭക്ഷണം കഴിക്കാൻ കയറി, ചുരുങ്ങിയത് 500 രൂപയുടെ ബില്ല് വന്നവർ ജി.എസ്.ടി ഇനത്തിൽ മറ്റൊരു നൂറുരൂപകൂടി കൊടുക്കേണ്ടിവരികയാണ്.
സ്റ്റേറ്റ്, സെൻട്രൽ ജി.എസ്.ടികളുടെ പേരിൽ ബിൽതുകയുടെ 20 ശതമാനമാണ് ഉപഭോക്താക്കളിൽനിന്ന് ഇൗടാക്കുന്നത്. ജി.എസ്.ടി രജിസ്ട്രേഷൻ എടുക്കാത്ത ഹോട്ടലുകൾപോലും ഇൗയിനത്തിൽ ഉപഭോക്താക്കളെ പിഴിയുന്നുമുണ്ട്. ഉപേഭാക്താക്കൾക്ക് ജി.എസ്.ടിപ്പേടിയാണെങ്കിൽ വ്യാപാരികൾ ഭയക്കുന്നത് ജി.എസ്.ടിയുടെ പിഴയെയാണ്. തങ്ങളുടേതല്ലാത്ത കുറ്റത്തിന് ദിവസവും 200 രൂപ വീതം പിഴയൊടുക്കേണ്ട അവസ്ഥയിലാണ് മിക്ക വ്യാപാരികളും. ഒാരോ മാസവും നിശ്ചിത തീയതിക്കകം ജി.എസ്.ടി റിേട്ടൺ സമർപ്പിച്ചില്ലെങ്കിൽ വൈകുന്ന ഒാരോ ദിവസത്തിനും വ്യാപാരികൾ 200 രൂപവീതം പിഴയടക്കണം.
എന്നാൽ, ജി.എസ്.ടി െസർവർ നിരന്തരം പണിമുടക്കുന്നതിനാൽ കൃത്യസമയത്ത് റിേട്ടൺ ഫയൽചെയ്യാൻ കഴിയാത്ത സ്ഥിതിയുണ്ട്. ജി.എസ്.ടി രജിസ്ട്രേഷനുള്ള 68 ലക്ഷം വ്യാപാരികളിൽ പകുതിപ്പേർക്ക് മാത്രമേ ആഗസ്റ്റ് മാസ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.