ന്യൂഡൽഹി: വാഹനമേഖലയുടെ ജി.എസ്.ടിയിൽ കുറവുണ്ടാവില്ലെന്ന് സൂചന. ഈ ആഴ്ച ഇതുമായി ബന്ധപ്പെട്ട തീരുമാനം ഉണ്ടാവു മെന്നായിരുന്നു റിപ്പോർട്ടുകൾ. നികുതി കുറച്ചാൽ വൻ വരുമാന നഷ്ടമുണ്ടാവുമെന്നത് ചൂണ്ടിക്കാട്ടിയാണ് സർക്കാർ തീരുമാനത്തിൽ നിന്ന് പിന്നാക്കം പോവുന്നത്. കേന്ദ്രസർക്കാറിലെ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഹിന്ദുസ്ഥാൻ ടൈംസാണ് വാർത്ത റിപ്പോർട്ട് ചെയ്തത്.
വാഹനമേഖലയുടെ ജി.എസ്.ടി 28 ശതമാനത്തിൽ നിന്ന് 18 ശതമാനമാക്കി കുറച്ചാൽ 500 ബില്യൺ രൂപയുടെ നികുതി നഷ്ടമുണ്ടാക്കുമെന്നാണ് കണക്കാക്കുന്നത്. കേരള ധനമന്ത്രി തോമസ് ഐസക് ഉൾപ്പടെയുള്ള ജി.എസ്.ടി കൗൺസിലിലെ ചില സംസ്ഥാനങ്ങളുടെ പ്രതിനിധികൾ നികുതി കുറക്കുന്നതിനെ ശക്തിയുക്തം എതിർക്കുകയാണ്. ഇതിന് പുറമേ പഞ്ചാബ്, പശ്ചിമബംഗാൾ സംസ്ഥാനങ്ങളും നികുതി കുറക്കുന്നതിനോട് യോജിക്കുന്നില്ല.
ഏപ്രിൽ-ജൂലൈ കാലയളവിൽ ഇന്ത്യയുടെ ആകെ നികുതി വരുമാനത്തിൽ 7 ശതമാനത്തിൻെറ കുറവുണ്ടായിരുന്നു. 4.9 ട്രില്യൺ രൂപയായാണ് നികുതി വരുമാനം കുറഞ്ഞത്. ഇതിനിടെ ജി.എസ്.ടി കൂടി കുറച്ചാൽ അത് സ്ഥിതി രൂക്ഷമാക്കുമെന്നാണ് വിമർശനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.