അന്താരാഷ്ട്ര വിപണിയിൽ ഇന്ധന വില കുറയുേമ്പാഴും ഇന്ത്യയിൽ കുതിച്ച് കയറുകയാണ്. പ്രതിദിനം വിലയിൽ മാറ്റം വരുത്തുന്ന സംവിധാനം എണ്ണകമ്പനികൾ ആരംഭിച്ചതോടെ വില വൻതോതിലാണ് ഉയരുന്നത്. ആദ്യമിത് ആരും കാര്യമായി എടുത്തിരുന്നില്ലെങ്കിലും പിന്നീട് വിലക്കയറ്റം പരിധികൾ ലംഘിച്ചതോടെ സാമൂഹ്യ മാധ്യമങ്ങളിലുൾപ്പടെ പ്രതിഷേധമുയർന്നു. ജി.എസ്.ടിയിൽ ഇന്ധന ഉൽപന്നങ്ങളെ ഉൾപ്പെടുത്തിയാൽ വില കുറയുമെന്ന് പലരും അഭിപ്രായപ്പെടുന്നുണ്ട്. കേന്ദ്ര പെട്രോളിയം മന്ത്രി ധർമേന്ദ്രപ്രദാൻ ഇക്കാര്യത്തിൽ പരസ്യമായി പറഞ്ഞു കഴിഞ്ഞു. ജി.എസ്.ടിയുടെ കീഴിൽ പെട്രോളിയം ഉൽപന്നങ്ങൾ വരുേമ്പാൾ എന്ത് മാറ്റമാണ് ഉണ്ടാവുന്നതെന്ന് നോക്കാം.
പെട്രോളിയം ഉൽപന്നങ്ങളുടെ നിലവിലെ നികുതി
പെട്രോളിയം ഉൽപന്നങ്ങൾക്ക് നിലവിൽ കേന്ദ്രസർക്കാർ എക്സൈസ് ഡ്യൂട്ടിയും അതാത് സംസ്ഥാന സർക്കാറുകൾ വാറ്റും ചുമത്തുന്നുണ്ട്. ഇതിനൊപ്പം ഡീലർമാരുടെ കമീഷനും ചേർന്ന വിലയാണ് ഉപഭോക്താക്കൾ നൽകേണ്ടത്. ഉദാഹരണമായി ഡൽഹിയിൽ 30.70 രൂപയാണ് ഒരു ലിറ്റർ പെട്രോളിെൻറ അടിസ്ഥാന വിലയെങ്കിൽ ഇതിൽ 21.48 രൂപ കേന്ദ്രസർക്കാർ നികുതിയായി ചുമത്തും. 14.96 സംസ്ഥാന സർക്കാറും ഇൗടാകും. ഇതിനൊപ്പം 3.24 ഡീലർ കമീഷനും കൂടി ചേർന്ന് 70.38 രൂപക്കായിരിക്കും പൊതുവിപണിയിൽ ഒരു ലിറ്റർ പെട്രോൾ ലഭ്യമാകുക.
ജി.എസ്.ടിയിലെ ഇന്ധന വില
ജി.എസ്.ടി പ്രകാരം ഉൽപന്നങ്ങൾക്ക് പരമാവധി ചുമത്താൻ കഴിയുന്ന നികുതി 28 ശതമാനമാണ്. ഇതനുസരിച്ച് 30.70 രൂപ അടിസ്ഥാന വിലയുള്ള പെട്രോളിനും ജി.എസ്.ടിയും ചേർത്ത് 39.30 രൂപ നൽകിയാൽ മതിയാകും. നിലവിലുള്ള വിലയേക്കാളും 31 രൂപ കുറവാണ് ഇത്.
ജി.എസ്.ടി വരുമാന നഷ്ടമുണ്ടാക്കും
നിലവിൽ ഇന്ധനം വിൽക്കുേമ്പാൾ ലഭിക്കുന്ന വരുമാനം സംസ്ഥാനങ്ങളുടെയും കേന്ദ്രസർക്കാറിെൻറയും പ്രധാനവരുമാന മാർഗമാണ്. ഇതിൽ കുറവുണ്ടായാൽ ഇത് ഇവർക്ക് സാമ്പത്തിക ബാധ്യതയുണ്ടെന്ന് വാദമുണ്ട്. ഇതിനൊപ്പം ജി.എസ്.ടിയിൽ ഇന്ധനങ്ങൾക്ക് അധിക സെസ് ഏർപ്പെടുത്തിയാൽ വില കുറയാനുള്ള സാഹചര്യം അത് സൃഷ്ടിക്കില്ലെന്നും ആശങ്കയുണ്ട്.
പെട്രോളിയം ഉൽപന്നങ്ങളെ ഉൾപ്പെടുത്തുന്നത് സംബന്ധിച്ച് ഒൗദ്യോഗികമായി പ്രതികരിക്കാൻ ധനമന്ത്രി അരുൺ ജെയ്റ്റ്ലിയോ ജി.എസ്.ടി കൗൺസിലോ ഇതുവരെ തയാറായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.