റിയൽ എസ്റ്റേറ്റ് മേഖലയിൽ ജി.എസ്.ടി കുറച്ചു; ചെലവ് കുറഞ്ഞ ഭവന നിർമാണത്തിന് ഒരു ശതമാനം

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തെ എ​ല്ലാ ഭ​വ​ന നി​ർ​മാ​ണ പ​ദ്ധ​തി​ക​ളു​ടെ​യും നി​കു​തി 12 ശ​ത​മാ​ന​ത്തി​ൽ​നി​ന്ന്​ അ ​ഞ്ചു ശ​ത​മാ​ന​മാ​ക്കാ​ൻ ന്യൂ​ഡ​ൽ​ഹി​യി​ൽ ചേ​ർ​ന്ന കേ​ന്ദ്ര ച​ര​ക്കു​സേ​വ​ന നി​കു​തി കൗ​ൺ​സി​ൽ തീ​രു​മാ​ന ി​ച്ചു.

ഇ​ള​വ്​ ഏ​പ്രി​ൽ ഒ​ന്ന്​ മു​ത​ൽ പ്രാ​ബ​ല്യ​ത്തി​ൽ വ​രും. കേ​ര​ള​മ​ട​ക്ക​മു​ള്ള സം​സ്​​ഥാ​ന​ങ്ങ ​ളു​ടെ സ​മ്മ​ർ​ദ​ത്തെ തു​ട​ർ​ന്ന്​ ലോ​ട്ട​റി നി​കു​തി ഏ​കീ​ക​ര​ണ നി​ര്‍ദേ​ശം പു​നഃ​പ​രി​ശോ​ധ​ന​ക്കാ​യി വ ീ​ണ്ടും മ​ന്ത്രി​ത​ല ഉ​പ​സ​മി​തി​ക്ക്​ വി​ടാ​നും ധ​ന​മ​ന്ത്രി അ​രു​ൺ ജെ​യ്​​റ്റ്​​ലി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ ധാ​ര​ണ​യാ​യി.

ചെ​ല​വ്​ 45 ല​ക്ഷ​ത്തി​ൽ ക​വി​യാ​ത്ത 90 ച​തു​ര​ശ്ര മീ​റ്റ​ർ വ​രെ വി​സ്​​തീ​ർ​ണ​മു​ള്ള ഭ​വ​ന നി​ർ​മാ​ണ​ത്തി​നു​ള്ള ച​ര​ക്കു​സേ​വ​ന നി​കു​തി എ​ട്ടി​ൽ​നി​ന്ന്​ ഒ​രു ശ​ത​മാ​ന​വു​മാ​ക്കി​യി​ട്ടു​ണ്ട്​.

വ​ൻ ന​ഗ​ര​ങ്ങ​ളി​ൽ ചെ​ല​വ്​ 45 ല​ക്ഷ​ത്തി​ൽ ക​വി​യാ​ത്ത 60 ച​തു​ര​ശ്ര മീ​റ്റ​ർ വ​രെ വി​സ്​​തീ​ർ​ണ​മു​ള്ള ഭ​വ​ന നി​ർ​മാ​ണ​ത്തി​നാ​ണ്​ ഏ​ഴു ശ​ത​മാ​നം ഇ​ള​വ്​ ല​ഭി​ക്കു​ക. അ​തി​ന്​ മു​ക​ളി​ൽ വ​രു​ന്ന എ​ല്ലാ​ത​രം ഭ​വ​ന നി​ർ​മാ​ണ പ​ദ്ധ​തി​ക​ളു​ടെ​യും നി​കു​തി 12 ൽ ​നി​ന്ന്​ അ​ഞ്ച്​ ശ​ത​മാ​ന​വു​മാ​ക്കി. ര​ണ്ടു ത​രം നി​ർ​മാ​ണ​ത്തി​ലും ക​മ്പി​ക്കും സി​മ​ൻ​റി​നു​മു​ള്ള ച​ര​ക്കു-​സേ​വ​ന നി​ക​ു​തി ഭ​വ​ന​പ​ദ്ധ​തി​ക്ക്​ ക​ണ​ക്കാ​ക്കു​ന്ന ച​ര​ക്കു​സേ​വ​ന നി​കു​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​ല്ല.

ഭൂ​മി വാ​ങ്ങാ​ൻ ചെ​ല​വി​ട്ട തു​ക​യും​ നി​കു​തി ക​ണ​ക്കാ​ക്കാ​നു​ള്ള പ​ദ്ധ​തി ചെ​ല​വി​ൽ ഉ​ൾ​പ്പെ​ടു​ത്ത​ി​ല്ല. സാ​ധാ​ര​ണ​ക്കാ​ർ​ക്കും ഇ​ട​ത്ത​ര​ക്കാ​ർ​ക്കും റി​യ​ൽ എ​സ്​​റ്റേ​റ്റ്​ പ​ദ്ധ​തി​ക​ൾ​ക്കും ഒ​രു​പോ​ലെ ഏ​ഴു​ ശ​ത​മാ​നം നി​കു​തി​യി​ള​വി​നു​ള്ള തീ​രു​മാ​നം നി​ല​വി​ൽ നി​ർ​മാ​ണം ന​ട​ക്കു​ന്ന​വ​ക്കും ബാ​ധ​ക​മാ​ണെ​ന്ന്​ ധ​ന​മ​ന്ത്രി വ്യ​ക്​​ത​മാ​ക്കി.

ഗു​ജ​റാ​ത്ത്​ ഉ​പ​മു​ഖ്യ​മ​ന്ത്രി നി​തി​ൻ പ​േ​ട്ട​ൽ അ​ധ്യ​ക്ഷ​നാ​യ മ​ന്ത്രി​ത​ല സ​മി​തി ശി​പാ​ർ​ശ അം​ഗീ​ക​രി​ച്ചാ​ണ്​ കൗ​ൺ​സി​ൽ തീ​​രു​മാ​നം.
അ​തേ​സ​മ​യം, ലോ​ട്ട​റി നി​കു​തി ഏ​കീ​ക​ര​ണ നി​ര്‍ദേ​ശം വീ​ണ്ടും മ​ന്ത്രി​ത​ല ഉ​പ​സ​മി​തി​ക്കു വി​ടാ​ന്‍ കൗ​ണ്‍സി​ല്‍ തീ​രു​മാ​നി​ച്ച​താ​യി സം​സ്ഥാ​ന ധ​ന​മ​ന്ത്രി ഡോ. ​ടി. എം. ​തോ​മ​സ് ഐ​സ​ക് അ​റി​യി​ച്ചു.

ഒ​രു മ​ണി​ക്കൂ​ര്‍ നീ​ണ്ട വാ​ഗ്വാ​ദ​ങ്ങ​ള്‍ക്കൊ​ടു​വി​ലാ​ണ്​ മ​ന്ത്രി​ത​ല ഉ​പ​സ​മി​തി​ക്കു വീ​ണ്ടും വി​ടാ​ന്‍ തീ​രു​മാ​നി​ച്ച​ത്. കേ​ര​ളം ന​ട​ത്തി​യ പോ​രാ​ട്ട​ത്തി​​െൻറ വി​ജ​യ​മാ​ണി​തെ​ന്ന്​ മ​ന്ത്രി അ​വ​കാ​ശ​പ്പെ​ട്ടു.​ലോ​ട്ട​റി ന​ട​ത്തി​പ്പ്​ സം​സ്ഥാ​ന​ങ്ങ​ളാ​യ ബം​ഗാ​ളും പ​ഞ്ചാ​ബും ഇ​ക്കാ​ര്യ​ത്തി​ല്‍ കേ​ര​ള​ത്തി​നൊ​പ്പം നി​ന്നു. മ​ന്ത്രി പ​റ​ഞ്ഞു.

Tags:    
News Summary - GST Reduce in Real Estate Sector -Business News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.