റിയൽ എസ്റ്റേറ്റ് മേഖലയിൽ ജി.എസ്.ടി കുറച്ചു; ചെലവ് കുറഞ്ഞ ഭവന നിർമാണത്തിന് ഒരു ശതമാനം
text_fieldsന്യൂഡൽഹി: രാജ്യത്തെ എല്ലാ ഭവന നിർമാണ പദ്ധതികളുടെയും നികുതി 12 ശതമാനത്തിൽനിന്ന് അ ഞ്ചു ശതമാനമാക്കാൻ ന്യൂഡൽഹിയിൽ ചേർന്ന കേന്ദ്ര ചരക്കുസേവന നികുതി കൗൺസിൽ തീരുമാന ിച്ചു.
ഇളവ് ഏപ്രിൽ ഒന്ന് മുതൽ പ്രാബല്യത്തിൽ വരും. കേരളമടക്കമുള്ള സംസ്ഥാനങ്ങ ളുടെ സമ്മർദത്തെ തുടർന്ന് ലോട്ടറി നികുതി ഏകീകരണ നിര്‍ദേശം പുനഃപരിശോധനക്കായി വ ീണ്ടും മന്ത്രിതല ഉപസമിതിക്ക് വിടാനും ധനമന്ത്രി അരുൺ ജെയ്റ്റ്ലിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ധാരണയായി.
ചെലവ് 45 ലക്ഷത്തിൽ കവിയാത്ത 90 ചതുരശ്ര മീറ്റർ വരെ വിസ്തീർണമുള്ള ഭവന നിർമാണത്തിനുള്ള ചരക്കുസേവന നികുതി എട്ടിൽനിന്ന് ഒരു ശതമാനവുമാക്കിയിട്ടുണ്ട്.
വൻ നഗരങ്ങളിൽ ചെലവ് 45 ലക്ഷത്തിൽ കവിയാത്ത 60 ചതുരശ്ര മീറ്റർ വരെ വിസ്തീർണമുള്ള ഭവന നിർമാണത്തിനാണ് ഏഴു ശതമാനം ഇളവ് ലഭിക്കുക. അതിന് മുകളിൽ വരുന്ന എല്ലാതരം ഭവന നിർമാണ പദ്ധതികളുടെയും നികുതി 12 ൽ നിന്ന് അഞ്ച് ശതമാനവുമാക്കി. രണ്ടു തരം നിർമാണത്തിലും കമ്പിക്കും സിമൻറിനുമുള്ള ചരക്കു-സേവന നികുതി ഭവനപദ്ധതിക്ക് കണക്കാക്കുന്ന ചരക്കുസേവന നികുതിയിൽ ഉൾപ്പെടുത്തില്ല.
ഭൂമി വാങ്ങാൻ ചെലവിട്ട തുകയും നികുതി കണക്കാക്കാനുള്ള പദ്ധതി ചെലവിൽ ഉൾപ്പെടുത്തില്ല. സാധാരണക്കാർക്കും ഇടത്തരക്കാർക്കും റിയൽ എസ്റ്റേറ്റ് പദ്ധതികൾക്കും ഒരുപോലെ ഏഴു ശതമാനം നികുതിയിളവിനുള്ള തീരുമാനം നിലവിൽ നിർമാണം നടക്കുന്നവക്കും ബാധകമാണെന്ന് ധനമന്ത്രി വ്യക്തമാക്കി.
ഗുജറാത്ത് ഉപമുഖ്യമന്ത്രി നിതിൻ പേട്ടൽ അധ്യക്ഷനായ മന്ത്രിതല സമിതി ശിപാർശ അംഗീകരിച്ചാണ് കൗൺസിൽ തീരുമാനം.
അതേസമയം, ലോട്ടറി നികുതി ഏകീകരണ നിര്‍ദേശം വീണ്ടും മന്ത്രിതല ഉപസമിതിക്കു വിടാന്‍ കൗണ്‍സില്‍ തീരുമാനിച്ചതായി സംസ്ഥാന ധനമന്ത്രി ഡോ. ടി. എം. തോമസ് ഐസക് അറിയിച്ചു.
ഒരു മണിക്കൂര്‍ നീണ്ട വാഗ്വാദങ്ങള്‍ക്കൊടുവിലാണ് മന്ത്രിതല ഉപസമിതിക്കു വീണ്ടും വിടാന്‍ തീരുമാനിച്ചത്. കേരളം നടത്തിയ പോരാട്ടത്തിെൻറ വിജയമാണിതെന്ന് മന്ത്രി അവകാശപ്പെട്ടു.ലോട്ടറി നടത്തിപ്പ് സംസ്ഥാനങ്ങളായ ബംഗാളും പഞ്ചാബും ഇക്കാര്യത്തില്‍ കേരളത്തിനൊപ്പം നിന്നു. മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.