കമ്പനി​ വൻ നഷ്​ടത്തിൽ​; സി.ഇ.ഒയുടെ ശമ്പളം 121 കോടി

മുംബൈ: 2019 സാമ്പത്തിക വർഷത്തിൽ ഏറ്റവും കൂടുതൽ ശമ്പളം വാങ്ങുന്നവരുടെ പട്ടികയിൽ ഹെഗ്​ സി.ഇ.ഒ രവി ജുൻജുൻവാലയും. കഴി ഞ്ഞ സാമ്പത്തിക വർഷവുമായി താരത്മ്യം ചെയ്യു​േമ്പാൾ ജുൻജുൻവാലയുടെ ശമ്പള വർധന രണ്ടിരട്ടിയാണ്​​. 121.27 കോടി രൂപയാണ്​ ​ഹെഗ്​ സി.ഇ.ഒ ഈ സാമ്പത്തിക വർഷം ശമ്പളമായി വാങ്ങിയത്.

ഹെഗ്​ കമ്പനിയുടെ ലാഭത്തിൽ കഴിഞ്ഞ സാമ്പത്തിക വർഷം വൻ ഇടിവുണ്ടായിരുന്നു. ഇതിനിടയിലാണ്​ സി.ഇ.ഒ വൻ തുക ശമ്പളമായി കൈപറ്റുന്നത്​​. ​പ്രധാനമായും ഗ്രാഫൈറ്റ്​ ഇലക്​ട്രോഡുകളാണ്​ ഹെഗ്​​ നിർമിക്കുന്നത്​. 2019ലെ കമ്പനി സി.ഇ.ഒമാരുടെ ശമ്പളത്തെ കുറിച്ചുള്ള വിവരങ്ങൾ എല്ലാവരും പുറത്ത്​ വിട്ടിട്ടില്ല. കഴിഞ്ഞ വർഷം ടെക്​ മഹീന്ദ്ര സി.ഇ.ഒ സി.പി ഗുരുനാനിയാണ്​ ഏറ്റവും കൂടുതൽ ശമ്പളം വാങ്ങിയിരുന്നത്​. 146 കോടിയായിരുന്നു അദ്ദേഹത്തിൻെറ ശമ്പളം.

87.05 കോടി ശമ്പളമായി വാങ്ങിയ സൺ ടി.വി ചെയർമാൻ കലാനിധി മാരനായിരുന്നു രണ്ടാം സ്ഥാനത്ത്​. 43.33 കോടിയായിരുന്നു ജുൻജുൻവാലയുടെ കഴിഞ്ഞ വർഷത്തെ ശമ്പളം. അതേസമയം, 2008ന്​ ശേഷം റിലയൻസ്​ ഇൻഡസ്​ട്രീസ്​ ചെയർമാൻ മുകേഷ്​ അംബാനിയുടെ ശമ്പളം വർധിപ്പിക്കാത്തതും വാർത്തകളിൽ ഇടംപിടിച്ചിരുന്നു.

Tags:    
News Summary - HEG boss Ravi Jhunjhunwala's fat pay raises-Business

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.