മുംബൈ: ഇന്ത്യൻ ഓഹരി സൂചികകൾ വൻ തകർച്ചയെയാണ് ചൊവ്വാഴ്ച അഭിമുഖീകരിച്ചത്. ബോംബെ സൂചിക സെൻസെക്സ് 642.22 പോയ ിൻറിൻെറ നഷ്ടത്തോടെ 36,481.09ലാണ് വ്യാപാരം അവസാനിപ്പിച്ചത്. ദേശീയ സൂചിക നിഫ്റ്റി 185 പോയിൻറ് നഷ്ടത്തോടെ 10,817.60ല ും ക്ലോസ് ചെയ്തു. വിൽപന സമ്മർദ്ദമാണ് ഇന്ന് ഓഹരി വിപണിയെ പ്രതികൂലമായി ബാധിച്ചത്. നിഫ്റ്റിയിൽ ബാങ്ക്, ഓ ട്ടോ, ഫിനാൻഷ്യൽ സർവീസ്, ഐ.ടി, മെറ്റൽ, ഫാർമ, റിയാലിറ്റി തുടങ്ങിയ സെക്ടറുകളിലെല്ലാം വിൽപന സമ്മർദ്ദമുണ്ടായിരുന ്നു. സ്മാൾ ക്യാപ്പ്, മിഡ് ക്യാപ്പ് ഓഹരികളാണ് തകർച്ച നേരിട്ടത്.
ഇന്ത്യൻ ഓഹരി വിപണിയുടെ തകർച്ചയിലേക് ക് നയിച്ച പ്രധാന കാരണങ്ങൾ ഇവയാണ്.
അരാംകോ ആക്രമണം
സെപ്തംബർ 14ന് സൗദി അറേബ്യയുടെ എണ്ണ കമ്പനിയായ അരാംകോയുടെ പ്ലാൻറുകളിൽ നടന്ന ആക്രമണം ആഗോള സാമ്പത്തിക വ്യവസ്ഥയെ തന്നെ സ്വാധീനിച്ചിരുന്നു. ഇതുമൂലം ആഗോള എണ്ണ ഉൽപാദനത്തിൽ 5 ശതമാനത്തിൻെറ കുറവുണ്ടായി. സൗദിയുടെ ഉൽപാദനത്തിൽ 50 ശതമാനത്തിൻെറ കുറവാണ് ഉണ്ടായത്. ആക്രമണത്തിന് പിന്നിൽ ഇറാനെന്നായിരുന്നു യു.എസ് ആരോപണം. തുടർന്ന് മേഖലയിൽ ഇത് യുദ്ധത്തിേൻറതായ സാഹചര്യം സൃഷ്ടിച്ചു. ഇന്ത്യ പ്രധാനമായും എണ്ണ വാങ്ങുന്നത് സൗദി അറേബ്യയിൽ നിന്നാണ്. അവിടെ നിന്നുള്ള എണ്ണ വരവ് കുറത്തതോടെ ഇത് വിപണിയെ സ്വാധീനിക്കുകയായിരുന്നു.
എണ്ണവില വർധനവ്
അരാംകോ ആക്രമണം മൂലം ക്രൂഡോയിൽ വില ഏകദേശം 20 ശതമാനം വർധിച്ചു. ബാരലിന് 72 ഡോളറാണ് ക്രൂഡോയിലിൻെറ തിങ്കളാഴ്ചത്തെ വില. ബ്രെൻറ് ക്രൂഡോയിലിന് 69 ഡോളറും വിലയുണ്ട്. വില ഉയർന്നതോടെ പെട്രോളിയം ഉൽപന്നങ്ങൾ ആവശ്യമുള്ള പല വ്യവസായങ്ങളും കടുത്ത പ്രതിസന്ധിയേയാണ് അഭിമുഖീകരിക്കുന്നത്. വരും ദിവസങ്ങളിലും വില ഉയരാനുള്ള സാധ്യതകളാണ് നില നിൽക്കുന്നത്. ഇത് നിക്ഷേപകരെ സ്വാധീനിക്കുകയായിരുന്നു.
രൂപയുടെ തകർച്ച
തകർച്ചയോടെയാണ് ഈയാഴ്ച രൂപ വ്യാപാരം തുടങ്ങിയത്. രണ്ട് ദിവസങ്ങളിലെ വ്യാപാരത്തിനിടെ ഡോളറിനെതിരെ രൂപയുടെ മൂല്യം 96 പൈസ കുറഞ്ഞിരുന്നു. ഡോളറിനെതിരെ രൂപയുടെ വിനിമയ മൂല്യം 72ലേക്ക് എത്തുകയും ചെയ്തിരുന്നു.
ഫെഡറൽ റിസർവ് യോഗം
യു.എസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവിൻെറ ഫെഡറൽ ഓപ്പൺ മാർക്കറ്റ് കമ്മിറ്റി യോഗം സെപ്തംബർ 17ന് നടക്കുന്നുണ്ട്. സെപ്തംബർ 18ന് കേന്ദ്രബാങ്ക് പലിശനിരക്കുകൾ പ്രഖ്യാപിക്കാനിരിക്കെയാണ് യോഗം. യു.എസ് കേന്ദ്രബാങ്ക് പലിശ നിരക്കുകളിൽ 25 ബേസിക് പോയിൻറിൻെറ കുറവ് വരുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.