ന്യൂഡൽഹി: കേന്ദ്ര ബജറ്റിൽ ഭവന വായ്പകൾക്ക് നികുതി ഇളവ് നൽകുമെന്ന് സൂചന. നോട്ട് പിൻവലിക്കലിെൻറ പശ്ചാതലത്തിൽ തകർച്ച നേരിടുന്ന റിയൽ എസ്റ്റേറ്റ് ഉൾപ്പെടെയുള്ള മേഖലകളുടെ പ്രശ്നങ്ങൾ പരിഹാരം കാണാൻ പുതിയ തീരുമാനം കൊണ്ട് സാധിക്കുമെന്നാണ് കേന്ദ്ര സർക്കാറിെൻറ കണക്ക് കൂട്ടൽ. വർഷത്തിൽ രണ്ട് ലക്ഷത്തിൽ കൂടുതൽ ഭവന വായ്പ പലിശ നൽകുന്നവർക്കാണ് കേന്ദ്ര സർക്കാർ നികുതി ഇളവ് നൽകുക.
ഭവനവായ്പകളുടെ പലിശ നിരക്ക് കുറച്ചതിന് പിന്നാലെയാണ് കേന്ദ്ര സർക്കാറിെൻറ നടപടി. പലിശ നിരക്ക് കുറച്ച തീരുമാനം റിയൽ എസ്റ്റേറ്റ് ഉൾപ്പടെയുള്ള മേഖലകൾക്ക് ഗുണകരമായില്ല എന്നാണ് സർക്കാർ വിലയിരുത്തൽ. നോട്ട് പിൻവലിക്കലിെൻറ പശ്ചാത്തലത്തിൽ വൻതോതിൽ നിക്ഷേപം ബാങ്കുകളിൽ എത്തിയിട്ടുണ്ട്. വായ്പകൾ നൽകി ഇൗ നിക്ഷേപത്തെ ഉപയോഗപ്പെടുത്താനുള്ള ശ്രമത്തിലാണ് കേന്ദ്ര സർക്കാർ. ഇതിെൻറ ഭാഗമായി കൂടിയാണ് ഭവന വായ്പയിൽ നികുതി ഇളവ് നൽകുന്നത്.
റിയൽ എസ്റ്റേറ്റ് രംഗത്ത് പ്രവർത്തിക്കുന്ന പല സംഘടനകളും നോട്ട് പിൻവലിക്കലിന് ശേഷം മേഖലയിൽ മാന്ദ്യം ഉണ്ടായതായി പറഞ്ഞിരുന്നു. മേഖലയിൽ 44 ശതമാനത്തിെൻറ കുറവുണ്ടായതായാണ് സൂചന. ഇത് മൂലം സർക്കാറിന് എകദേശം 22,600 കോടിയുടെ വരുമാന നഷ്ടം ഉണ്ടായതായും കണക്കാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.