ന്യൂഡൽഹി: നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എൻ.ഡി.എ ഭരണകാലത്ത് മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ ് ഇൻഡസ്ട്രീസിന് ഓഹരി വിപണിയിൽ വൻ നേട്ടം. ഓഹരി വിപണിയിലെ മൂലധന കണക്കിൽ വൻ മുന്നേറ്റമാണ് റിലയൻസ് കഴിഞ്ഞ അഞ് ച് വർഷം കൊണ്ട് നടത്തിയത്.
രണ്ടാം യു.പി.എ സർക്കാറിെൻറ കാലത്ത് ഓഹരി വിപണിയിൽ റിലയൻസിെൻറ മൂലധനത് തിലുണ്ടായ വർധനവ് കേവലം 11,684 കോടി രൂപ മാത്രമാണ്. എന്നാൽ എൻ.ഡി.എ സർക്കാറിെൻറ ഭരണകാലത്ത് റിലയൻസിെൻറ മൂലധനം 4.84 ലക്ഷം കോടിയായി വർധിച്ചു. വ്യത്യസ്തമായ നിരവധി ബിസിനസുകളിൽ പണമിറക്കിയതോടെയാണ് കൂടുതൽ പേർ കമ്പനി ഓഹരികളിൽ നിക്ഷേപിച്ചത്. ടെലികോം, റീടെയിൽ തുടങ്ങിയ വിവിധ മേഖലകളിൽ റിലയൻസ് നിക്ഷേപം നടത്തിയതോടെ കമ്പനിയിലേക്ക് കോടികൾ ഒഴുകുകയായിരുന്നു. റിലയൻസിെൻറ പദ്ധതികൾക്ക് മോദി സർക്കാറിെൻറ പിന്തുണയുമുണ്ടായിരുന്നു.
അതേസമയം, ടാറ്റ ഗ്രൂപ്പിന് മോദി സർക്കാറിന് കീഴിൽ കാലിടറി. യു.പി.എ ഭരണകാലത്ത് ഉണ്ടാക്കിയ നേട്ടം ടാറ്റക്ക് നില നിർത്താനായില്ല. ആഗോളവിപണിയിൽ ആഡംബര കാറുകൾക്ക് ആവശ്യകത കുറഞ്ഞത് ടാറ്റമോട്ടോഴ്സിനെ പ്രതിസന്ധിയിലാക്കി. ആഗോളവ്യാപാര യുദ്ധം മൂലം സ്റ്റീലിെൻറ ആവശ്യകതയിലുണ്ടായ കുറവ് ടാറ്റ സ്റ്റീലിനും തിരിച്ചടിയായി. ഗൗദം അദാനിയുടെ അദാനി ഗ്രൂപ്പും മോദി ഭരണകാലത്ത് വിപണിയിൽ നിന്ന് നേട്ടമുണ്ടാക്കിയ മറ്റൊരു കമ്പനി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.