കോഴിക്കോട്: സ്വകാര്യ രാജ്യാന്തര റെസിഡൻഷ്യൽ സ്കൂളായ ദി വൈറ്റ് സ്കൂൾ ഇൻറർനാഷണലിന് സ്വിറ്റ്സർലാൻഡിലെ ഇൻറർനാഷണൽ ബക്കലോറിയേറ്റിൻെറ (ഐ.ബി) ഒൗദ്യോഗിക അംഗീകാരം ലഭിച്ചു. ഒരു ഐ.ബി ആഗോള സ്കൂളെന്ന നിലയിൽ വൈറ്റ് സ്കൂൾ ഇൻറർനാഷണൽ ഇതോടെ ലോകമെമ്പാടുമുള്ള ഉന്നത രാജ്യാന്തര സ്കൂളുകളുടെ ഗണത്തിലേക്ക് ഉയർന്നിരിക്കുകയാണ്.
ഐബിയുടെ കർക്കശ നിലവാര മാനദണ്ഡങ്ങൾ പാലിച്ചതിൻെറയും അവ തങ്ങളുടെ പഠന കോഴ്സുകളിൽ നടപ്പിലാക്കിയതിെൻറയും ഫലമായാണ് ഈ അംഗീകാരം ലഭിച്ചതെന്ന് പ്രിൻസിപ്പൽ ഡോ. രൂപേഷ് അറിയിച്ചു. ഐ.ബി. പ്രോഗ്രാമുകളിൽ മികച്ച മൂല്യാധിഷ്ഠിത വിദ്യാഭ്യാസം നൽകുക മാത്രമല്ല, ഇന്ത്യയിലും വിദേശത്തുമുള്ള മികച്ച പഠനാവസരങ്ങളുടെ വാതിലുകൾ വിദ്യാർഥികൾക്കു മുന്നിൽ തുറന്നിടുക കൂടിയാണ് ചെയ്യുന്നത്.
നഴ്സറി മുതൽ ഡിപ്ലോമ വരെ രാജ്യാന്തര തലത്തിലുള്ള ഐ.ബി വിദ്യാഭ്യാസം നൽകുന്ന കേരളത്തിലെ ആദ്യത്തെ ഐ.ബി സ്കൂളായി ദി വൈറ്റ് സ്കൂൾ ഇൻറർനാഷണൽ മാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.