ന്യൂഡൽഹി: ജി.എസ്.ടി നികുതി നിരക്കുകൾ പരിഷ്കരിക്കാൻ കൗൺസിൽ യോഗത്തിൽ തീരുമാനം. തെലങ്കാനയിൽ നടന്ന യോഗമാണ് നിരക്ക് പരിഷ്കരണം സംബന്ധിച്ച് തീരുമാനമെടുത്തത്. പുതിയ തീരുമാന പ്രകാരം മിഡ് സൈസ് സെഡാൻ കാറുകൾ, വലിയ കാറുകൾ, എസ്.യു.വി എന്നിവയുടെ സെസ് യഥാക്രമം 2,5,7 ശതമാനം വർധിപ്പിക്കും. അതേ സമയം ചെറുകാറുകളുടെ സെസ് ഉയർത്താത്തത് വാഹന വിപണിക്ക് ചെറിയ ആശ്വാസം നൽകും.
വറുത്ത കടല, മഴക്കോട്ട്, ഇഡ്ഡലി മാവ്്,റബ്ബർ ബാൻഡ് ഉൾപ്പടെയുള്ളവയുടെ നികുതി നിരക്കുകളിൽ കുറവ് വരുത്തിയിട്ടുണ്ട്. ഖാദി ഫാബ്രിക് ഉൽപ്പന്നങ്ങൾക്ക് നികുതിയിളവ് നൽകാനും തീരുമാനമായിട്ടുണ്ട്.
അതേ സമയം, ജൂലൈ മാസത്തിലെ ജി.എസ്.ടി.ആർ റിേട്ടണുകൾ സമർപ്പിക്കുന്നതിനുള്ള തിയതിയും ദീർഘപ്പിച്ചിട്ടുണ്ട്. ജി.എസ്.ടി.ആർ(2), ജി.എസ്.ടി.ആർ(3) എന്നിവ യഥാക്രമം ഒക്ടോബർ 31, നവംബർ 10ന് മുമ്പ് നൽകിയാൽ മതിയാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.