ന്യൂഡൽഹി: രാജ്യത്തെ ഉൽപാദനരംഗത്തെ മാന്ദ്യം ബാധിെച്ചന്ന വാർത്തകളെ ശരിവെക്കുന്ന റിപ്പോർട്ടുമായി ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന സാമ്പത്തിക സർവേ ഏജൻസിയായ ഐ.എച്ച്.എസ് മാർക്കിറ്റ്.
എജൻസി പുറത്തുവിട്ട കണക്കുകൾ പ്രകാരം ഉൽപാദനരംഗത്തെ ക്രയവിക്രയങ്ങളുടെ തോത് രേഖപ്പെടുത്തുന്ന ‘പർച്ചേസിങ് മാനേജേഴ്സ് ഇൻഡക്സ് (പി.എം.െഎ)യിൽ ആഗസ്റ്റിൽ കഴിഞ്ഞ 15 മാസത്തിനിടെയുള്ള ഏറ്റവും കുറവ് രേഖപ്പെടുത്തി.
കഴിഞ്ഞ ആഗസ്റ്റിൽ പി.എം.െഎ 51.4 ആയാണ് കുറഞ്ഞത്. 2018 ജൂലൈയിൽ 52.5 പോയൻറ് രേഖപ്പെടുത്തിയ സ്ഥാനത്താണിത്.
ഉൽപാദനരംഗം അഭിമുഖീകരിക്കുന്ന മാന്ദ്യത്തിെൻറ സൂചികയാണ് ഈ കുറവ് വിലയിരുത്തപ്പെടുന്നത്. 50 പോയൻറിൽ കുറവുള്ള ഇൻഡക്സ് രാജ്യത്തെ ഉൽപാദനരംഗത്തെ വികസന മുരടിപ്പ് ബാധിച്ചതായാണ് കണക്കാക്കുകയെന്ന് ഐ.എച്ച്.എസ് മാർക്കിറ്റിലെ സാമ്പത്തിക വിദഗ്ധ പോളിയാന ഡി ലിമ പറഞ്ഞു. ഇന്ത്യയുടെ സാമ്പത്തിക വളർച്ച കഴിഞ്ഞ ആറുവർഷത്തിൽ ഏറ്റവും കുറവ് രേഖപ്പെടുത്തിയ പശ്ചാത്തലത്തിലാണ് പുതിയ കണക്കുകൾ പുറത്തുവന്നിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.