രാജ്യത്ത്​ ഫാർമ ഉൽപന്നങ്ങൾക്ക്​​​ കയറ്റുമതി നിയന്ത്രണം

ന്യൂഡൽഹി: രാജ്യത്തുനിന്നും പാരസെറ്റമോൾ, വിറ്റമിൻ ബി12, പ്രൊജസ്​റ്ററോൺ തുടങ്ങിയ അവശ്യമരുന്നുകളുടെ ചേരുവകൾ കും മരുന്നുകൾക്കും കയറ്റുമതി​ നിയ​ന്ത്രണം ഏർപ്പെടുത്തി.

ചൈനയിലെ ഹുബെയിൽ നിന്നും മരുന്നുചേരുവകളുടെ ഇറക്കുമതി നിലച്ചതും ഇന്ത്യയിൽതന്നെ കൂടുതൽ മരുന്നുകളുടെ ആവശ്യകത മുന്നിൽകണ്ടുമാണ്​ നിയന്ത്രണം ഏർപ്പെടുത്തിയതെന്ന്​ ഡയറക്​ടറേറ്റ്​ ജനറൽ ഓഫ്​ ഫോറിൻ ട്രേഡ്​ അറിയിച്ചു​.

പാരസെറ്റമോൾ, എറിത്രോ​ൈമസിൻ സാൾട്ട്​സ്​, വിറ്റമിൻ ബി ഒന്ന്​, ബി ആറ്​, ബി 12, പ്രൊജസ്​റ്ററോൺ, ടിനിഡസോൾ, മെട്രോ​ൈനഡാസോൾ, ക്ലോറാംഫെനിക്കോൾ, അസിക്ലോവിർ, നിയോ​െമെസിൻ, ക്ലിൻഡമൈസിൻ സാൾട്ട്​സ്​, ഓർണിഡസോൾ എന്നിവയുടെ​ കയറ്റുമതിക്കാണ്​​ നിയന്ത്രണം.

13 ഇനം മരുന്ന്​ ചേരുവകളുടെയും അവ ഉപയോഗിച്ച്​ നിർമിക്കുന്ന മരുന്നുകളുടെയും​​ കയറ്റുമതിക്കാണ്​ കേന്ദ്രസർക്കാർ നിയന്ത്രണം ഏർപ്പെടുത്തിയത്​. ഇന്ത്യയിലേക്ക്​ പ്രധാനമായും മരുന്നുകൾ എത്തിയിരുന്നത്​ ഹുബെയിൽ നിന്നായിരുന്നു.

കോവിഡ്​ -19 പടർന്നതിനെ തുടർന്ന്​ ഇറക്കുമതിയും നിലച്ചു. ഹുബൈയിൽനിന്നും മരുന്ന്​ ചേരുവകൾ എത്താൻ ഇനിയും സമയം എടുക്കും. അതിനാൽ ഇന്ത്യയിൽ മരുന്നുക്ഷാമം ഇല്ലാതിരിക്കാനാണ്​ നിയന്ത്രണമെന്നും മുതിർന്ന ഉദ്യോഗസ്​ഥൻ അറിയിച്ചു.

Tags:    
News Summary - India Curbs Exports Drug Ingredients -India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.