ന്യൂഡൽഹി: സ്വകാര്യവൽകരണത്തിന് അതിവേഗ നീക്കങ്ങളുമായി റെയിൽവേ. സ്റ്റീൽ വിതരണത്തിന് പൊതുമേഖല സ്ഥാപനമായ സ്റ്റീൽ അതോറിറ്റിയുടെ കുത്തക അവസാനിപ്പിച്ച് സ്വകാര്യ കമ്പനികൾക്കും അവസരം നൽകാനാണ് റെയിൽവേയുടെ തീരുമാനം. 700,000 മെട്രിക് ടൺ സ്റ്റീൽ വാങ്ങാനാണ് റെയിൽവേയുടെ പുതിയ പദ്ധതി.
കൃത്യമായ സമയത്ത് കുറഞ്ഞ വിലയിൽ സ്റ്റീൽ ലഭിക്കുന്നതിനായി ഇത്തവണ ടെൻഡറിൽ സ്വകാര്യ കമ്പനികൾക്കും അവസരം നൽകുമെന്നാണ് റെയിൽവേ അറിയിച്ചിരിക്കുന്നത്. ജിൻഡാൽ സ്റ്റീൽ ഉൾപ്പടെയുള്ള വൻകിട കോർപ്പേററ്റ് സ്വകാര്യ കമ്പനികൾക്കാവും ഇതിെൻറ ഗുണം ലഭിക്കുകയെന്ന് ആരോപണമുയർന്നിട്ടുണ്ട്.
വിപണി വിഹിതത്തിനായി സ്വകാര്യ കമ്പനിയായ ജിൻഡാൽ സ്റ്റീലും സ്റ്റീൽ അതോറിറ്റി ഒാഫ് ഇന്ത്യയും തമ്മിൽ കടുത്ത മൽസരമാണ് നടക്കുന്നത്. റെയിൽവേയുടെ സ്റ്റീൽ ആവശ്യകതയിൽ അടുത്ത ഒരു വർഷത്തിനുള്ള 1.5 മില്യൺ ടണ്ണിലേക്ക് എത്തുമെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിനിടെയാണ് വിതരണത്തിന് സ്വകാര്യ കമ്പനികൾക്ക് കരാർ നൽകാൻ റെയിൽവേ തീരുമാനിച്ചത്.ബ്രീട്ടീഷ് ഭരണകാലത്തെ റെയിൽവേ ലൈനുകൾ മാറ്റി പുതിയത് സ്ഥാപിക്കാനുള്ള ബൃഹത് പദ്ധതി പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചിരുന്നു. 132 ബില്യൺ ഡോളറിേൻറതാണ് പദ്ധതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.