ന്യൂഡൽഹി: ഇന്ത്യൻ വാഹനവിപണി അഭിമുഖീകരിക്കുന്ന വിൽപന ഇടിവ് അതിജീവിക്കാൻ ജി.എസ്.ടി വെട്ടിക്കുറക്കൽ അടക്കമുള്ള ഇടപെടൽ സർക്കാറിെൻറ ഭാഗത്തുനിന്ന് ഉണ്ടാവണമെന്ന് ‘സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്ചറേഴ്സ്’ (സിയാം) ആവശ്യപ്പെട്ടു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വിൽപനയിൽ 30 ശതമാനത്തോളം ഇടിവ് വന്ന സാഹചര്യത്തിലാണ് നിർമാതാക്കളുടെ സംഘടന രംഗത്തുവന്നിരിക്കുന്നത്. വിപണിയിലെ മാന്ദ്യം മറികടക്കാൻ കഴിഞ്ഞമാസം ധനമന്ത്രി നിർമല സീതാരാമൻ ചില നടപടികളുമായി രംഗത്തുവന്നിരുന്നവെങ്കിലും ഫലപ്രദമായില്ലെന്ന് സിയാം പ്രസിഡൻറ് രാജൻ വധേര പറഞ്ഞു.
നിലവിലുള്ള ജി.എസ്.ടി 28ൽനിന്ന് 18 ശതമാനമായി കുറക്കുകയും വാഹനങ്ങളുടെ ഉപയോഗ കാലാവധി കുറക്കുകയും വേണം. രാജ്യത്ത് ഉത്സവകാലം അടുത്തുവരുന്നതിനാൽ ഇക്കാര്യത്തിൽ പെട്ടെന്നുള്ള ഇടപെടൽ ആവശ്യമാണെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
നിലവിൽ രാജ്യത്തെ പ്രമുഖ വാഹന നിർമാതാക്കളുടെയെല്ലാം വിൽപന കുത്തനെ ഇടിഞ്ഞ സാഹചര്യത്തിലാണ് സംഘടന സർക്കാറിനോട് ഇടപെടാൻ ആവശ്യപ്പെട്ടിരിക്കുന്നത്.
Full View
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.