മുംബൈ: ഇന്ത്യക്കാർക്ക് സ്വർണത്തോടുള്ള താൽപര്യം കുറഞ്ഞു വരുന്നതായി റിപ്പോർട്ട്. 2016ലെ സ്വർണ്ണ ഉപഭോഗം എഴു വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ ശതമാനത്തിലേക്ക് താഴ്ന്നു. സ്വർണ ഉപഭോഗത്തിൽ 24 ശതമാനത്തിെൻറ കുറവാണ് രേഖപ്പെടുത്തിയതായി വേൾഡ് ഗോൾഡ് കൗൺസിലിെൻറ കണക്കുകൾ ചൂണ്ടിക്കാട്ടുന്നു.
ലോകത്തിലെ രണ്ടാമത്തെ വലിയ സ്വർണവിപണിയാണ് ഇന്ത്യ. ഇവിടത്തെ സ്വർണ്ണ ഉപഭോഗം കുറയുന്നത് ആഗോള വിപണിയിലും ചലനങ്ങൾ സൃഷ്ടിക്കും. പക്ഷേ ഇത് ഇന്ത്യക്ക് ഗുണകരമാവുമെന്ന് സൂചനകളുണ്ട്. സ്വർണ ഇറക്കുമതിയാണ് രാജ്യത്തിെൻറ ഏറ്റവും വലിയ െചലവുകളിലൊന്ന്.
2016 ആദ്യപാദത്തിൽ സ്വർണ്ണ ഉപഭോഗം 29 ശതമാനം കുറഞ്ഞ് 441.2 ടണ്ണായി. വിലയിലെ വർധനവും സർക്കാർ വൻ വാങ്ങലുകൾക്ക് നികുതി ചുമത്തിയതും സ്വർണ ഉപഭോഗത്തെ ബാധിച്ചതായി വേൾഡ് ഗോൾഡ് കൗൺസിൽ പബ്ളിക് റിലേഷൻസ് മാനേജിങ് ഡയറക്ടർ സോമസുന്ദരം പറഞ്ഞു.
വേൾഡ് ഗോൾഡ് കൗൺസിലിെൻറ കണക്കുകളനുസരിച്ച് സ്വർണ ഉപഭോഗം രാജ്യത്ത് 650 മുതൽ 750 ടൺ വരെയായി കുറഞ്ഞു. 2009നു ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കാണിത്. കഴിഞ്ഞ വർഷം ഉപഭോഗം 858.1 ടണ്ണായിരുന്നു.
സ്വർണ വ്യാപരത്തിൽ സർക്കാർ കൂടുതൽ സുതാര്യത ഉറപ്പാക്കിയത് സ്വർണ കള്ളക്കടത്ത് വർധിക്കാൻ കാരണമായതായും വേൾഡ് ഗോൾഡ് കൗൺസിൽ പറയുന്നു. സ്വർണ്ണ കള്ളക്കടത്ത് 2016ൽ 160 ടണ്ണാണെന്ന് കണക്കാക്കുന്നു. എന്നാൽ, ഇത് 2015ൽ 100 മുതൽ 120 ടണ്ണുവരെ മാത്രമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.